<
  1. News

മുദ്രലോൺ സംശയങ്ങളും പരിഹാരങ്ങളും Mudra Loan: Scheme Benefits, Types, Purpose, Details - Clear your All Doubts

മുദ്ര ലോണിനെ കുറിച്ചുള്ള പൊതു വിവരങ്ങൾ താഴെ കൊടുക്കുന്നു ഗുണഭോക്താക്കൾ കൂടുതൽ വിവരങ്ങൾ ബാങ്കിൽ അന്വേഷിച്ചു സ്വയം ബോധ്യപ്പെടണം A. മുദ്ര ലോൺ എന്നു പറഞ്ഞാൽ എന്താണ് ? മൈക്രോ യൂണിറ്റ് ഡെവലപ്മെന്റ് ആൻഡ് ഫൈനാൻസ് ഏജൻസി ലിമിറ്റഡ് എന്നതിന്റെ ചുരുക്കപ്പേരാണ് മുദ്ര. Pradhan Mantri MUDRA Yojana (PMMY) is a scheme launched by the Hon’ble Prime Minister  for providing loans up to 10 lakh to the non-corporate, non-farm small/micro enterprises. These loans are classified as MUDRA loans under PMMY. These loans are given by Commercial Banks, RRBs, Small Finance Banks, MFIs and NBFCs. The borrower can approach any of the lending institutions mentioned above or can apply online through this portal www.udyamimitra.in .  Under the aegis of PMMY, MUDRA has created three products namely 'Shishu', 'Kishore' and 'Tarun' to signify the stage of growth / development and funding needs of the beneficiary micro unit / entrepreneur and also provide a reference point for the next phase of graduation / growth.

Arun T
Machinery company
Machinery company

മുദ്ര ലോണിനെ കുറിച്ചുള്ള പൊതു വിവരങ്ങൾ താഴെ കൊടുക്കുന്നു

ഗുണഭോക്താക്കൾ കൂടുതൽ വിവരങ്ങൾ ബാങ്കിൽ അന്വേഷിച്ചു സ്വയം ബോധ്യപ്പെടണം

A. മുദ്ര ലോൺ എന്നു പറഞ്ഞാൽ എന്താണ് ?

മൈക്രോ യൂണിറ്റ് ഡെവലപ്മെന്റ് ആൻഡ് ഫൈനാൻസ് ഏജൻസി ലിമിറ്റഡ് എന്നതിന്റെ ചുരുക്കപ്പേരാണ് മുദ്ര.

Pradhan Mantri MUDRA Yojana (PMMY) is a scheme launched by the Hon’ble Prime Minister  for providing loans up to 10 lakh to the non-corporate, non-farm small/micro enterprises. These loans are classified as MUDRA loans under PMMY. These loans are given by Commercial Banks, RRBs, Small Finance Banks, MFIs and NBFCs.

The borrower can approach any of the lending institutions mentioned above or can apply online through this portal www.udyamimitra.in . 

Under the aegis of PMMY, MUDRA has created three products namely 'Shishu', 'Kishore' and 'Tarun' to signify the stage of growth / development and funding needs of the beneficiary micro unit / entrepreneur and also provide a reference point for the next phase of graduation / growth.

B. മുദ്രയിൽ എത്ര തരം വായ്പകൾ ഉണ്ട് ?

1. അൻപതിനായിരം രൂപ വരെ കിട്ടുന്ന ശിശു വായ്പ.
2. 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ കിട്ടുന്ന കിഷോർ വായ്പ.
3. 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ കിട്ടുന്ന തരുൺ വായ്പ.

C. എനിക്ക് ചെറിയ പേപ്പർ വിൽക്കുന്ന ബിസിനസ് ഉണ്ട് എനിക്ക് മുദ്ര ലോൺ ലഭിക്കുമോ ?

എല്ലാത്തരത്തിലുള്ള ഉൽപാദന വിതരണ കച്ചവട, സർവീസ് മേഖലകളിലുള്ള ആളുകൾക്കും മുദ്ര ലോൺ ലഭിക്കും.

D. ഞാൻ അടുത്ത ഇടയ്ക്കാണ് ഡിഗ്രി പാസായത്. എനിക്ക് സ്വന്തമായി ഒരു ബിസിനസ് തുടങ്ങണം. മുദ്ര ലോൺ കിട്ടുമോ ?

ലോണിന്റെ പ്രൊജക്ടിനെ ആസ്പദമാക്കി കൊണ്ട് മുകളിൽ കാണിച്ചിരിക്കുന്ന മൂന്നു ലോണുകൾ ഏതെങ്കിലും ലഭ്യമാകും.

E. ഞാൻ ഫുഡ് പ്രോസസിംഗ് ടെക്നോളജിയിൽ ഡിപ്ലോമ എഴുതിയിട്ടുള്ളതാണ്. എനിക്ക് സ്വന്തമായി യൂണിറ്റ് തുടങ്ങണം. മുദ്ര ലോൺ കിട്ടുമോ ?

ഫുഡ് പ്രോസസ്സിംവേണ്ട മുദ്ര ലോൺ ബാങ്കുകളിൽനിന്ന് കിട്ടുന്നതായിരിക്കും.

F. കരകൗശല മേഖലയിൽ മുദ്ര ലോൺ ലഭിക്കുമോ ?

തീർച്ചയായും ലഭിക്കും.

G. ഐസ്ക്രീം പാർലർ ഫ്രാഞ്ചൈസി മോഡൽ തുടങ്ങുകയാണെങ്കിൽ മുദ്ര ലോൺ ലഭിക്കുമോ ?

ലഭിക്കും.

H. നിലവിലിരിക്കുന്ന ബിസിനസ് വികസിപ്പിക്കാൻ മുദ്ര ലോൺ ലഭിക്കുമോ ?

തീർച്ചയായും.

I. ഏതുതരം ബാങ്കിൽ നിന്നാണ് മുദ്ര ലോൺലഭിക്കുക ?

പ്രധാനമന്ത്രി മുദ്ര യോജന(PMMY) പബ്ലിക് സെക്ടർ ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ, പ്രൈവറ്റ് ഷെഡ്യൂൾഡ് ബാങ്കുകൾ, മൈക്രോ ഫിനാൻസ് സാമ്പത്തിക സ്ഥാപനങ്ങൾ, നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്.

J. സാധാരണയായി കാർഷികേതര വായ്പകളെയാണ് പിഎംഎംവൈ മുദ്ര ലോണുകൾ എന്നറിയപ്പെടുന്നത്.

K. ഈ ലോണുകൾക്ക് ഏതെങ്കിലും തരത്തിലുള്ള കൊളാറ്ററൽ സെക്യൂരിറ്റി ആവശ്യമാണോ ?

സാധാരണയായി ഈ വായ്പകൾ കൊടുക്കുന്നത് കാർഷികേതര ആവശ്യത്തിനു വേണ്ടിയാണ്. ചെറിയ രീതിയിലുള്ള വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങാൻ വേണ്ടിയുള്ള ഈ വായ്പകൾക്ക് കൊളാറ്ററൽ ചെറിയ രീതിയിലുള്ള വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങാൻ വേണ്ടിയുള്ള ഈ വായ്പകൾക്ക് പത്തു ലക്ഷം വരെ കൊളാറ്ററൽ സെക്യൂരിറ്റി ആവശ്യമില്ല.

L. മരപ്പണിക്ക് വേണ്ടിയുള്ള ഒരു യൂണിറ്റ് തുടങ്ങുവാൻ ഈ ലോൺ ലഭിക്കുമോ ?

തീർച്ചയായും. ഈ വായ്പ കൊണ്ട് ഉൽപാദനം ഉണ്ടാവുകയും അതുവഴി ഗുണഭോക്താവിന് വരുമാനം ഉണ്ടാവുകയും ചെയ്യും എന്ന് ബാങ്കിന് ബോധ്യം വന്നാൽ ഈ വായ്പ ലഭിക്കുന്നതാണ്.

M. ബാങ്ക് ലോൺ തരുമെന്ന് ഉറപ്പുണ്ടോ ?

സാധാരണഗതിയിൽ വായ്പാ തരുമ്പോൾ ഉണ്ടാകുന്ന നടപടിക്രമങ്ങൾ എല്ലാം തന്നെ പാലിക്കണം. സാധാരണ ബാങ്ക് പലിശ ആയിരിക്കും ഈ വായ്പയ്ക്ക്.

N. ഈ ലോണിനെ ഏതെങ്കിലും തരത്തിലുള്ള സബ്സിഡി ഉണ്ടോ ?

ഇല്ല

O. ഒരു ട്രാവൽ ഏജൻസി തുടങ്ങുവാൻ ഈ ലോൺ ലഭിക്കുമോ ?

തീർച്ചയായും, സർവീസ് സെക്ടർ ബിസിനസിനെ മുദ്ര വഴി ലോൺ ലഭിക്കും.

P. ഏതുതരത്തിലുള്ള ഡോക്യുമെന്റ് ആണ് ബാങ്കിൽ സമർപ്പിക്കേണ്ടത് ?

സാധാരണ റിസർവ് ബാങ്കിന്റെ രൂപരേഖ പ്രകാരമുള്ള രേഖകൾ ബാങ്കിൽ സമർപ്പിക്കണം അതിന്റെ ലിസ്റ്റ് ബാങ്കിൽ നിന്ന് ലഭിക്കും.

Q. ലോൺ ലഭിച്ചില്ലെങ്കിൽ ഗുണഭോക്താവിന് പരാതി പറയുവാനുള്ള അവകാശം ഉണ്ടോ ?

തീർച്ചയായും, ഗുണഭോക്താവിന് പരാതി പറയുവാനുള്ള അവകാശം ഉണ്ട്. ഏതു ബാങ്ക് ആണ് വായ്പ നിഷേധിച്ചത് ആ ബാങ്കിന്റെ റീജനൽ മാനേജർ, സോണൽ മാനേജർ എന്നിവർക്ക് പരാതി കൊടുക്കാവുന്നതാണ്. കൂടാതെ പ്രധാനമന്ത്രിക്കും വെബ്സൈറ്റ് വഴി പരാതി അയക്കാവുന്നതാണ്. മാത്രവുമല്ല ഒരു ബാങ്ക് ലോൺ തന്നില്ലെങ്കിൽ അടുത്ത ബാങ്കിനെ ഗുണഭോക്താവിന് സമീപിക്കാം.

R. ഒന്നുകൂടി ചോദിക്കട്ടെ ഏതെങ്കിലും തരത്തിലുള്ള കൊളാറ്ററൽ സെക്യൂരിറ്റി ബാങ്കിന് സമർപ്പിക്കണമോ ?

റിസർവ് ബാങ്കിന്റെ നിർദേശപ്രകാരം മുദ്ര ലോണിന് യാതൊരുവിധ കൊളാറ്ററൽ സെക്യൂരിറ്റിയും ഗുണഭോക്താവിന് കൈയിൽനിന്ന് വാങ്ങേണ്ടതില്ലാ.

S.. മുദ്ര ലോണിന് വേണ്ടി ഏതെങ്കിലും പ്രത്യേക തരത്തിലുള്ള അപ്ലിക്കേഷൻ ഫോം നിലവിലുണ്ടോ ?

മുദ്രാ സ്കീമിന് കീഴിലുള്ള മൂന്നുതരത്തിലുള്ള ലോണുകളും പ്രത്യേകം പ്രത്യേകം അപ്ലിക്കേഷൻ ഫോം നിലവിലുണ്ട്. അത് mudra.org.in എന്നാ വെബ്സൈറ്റിൽ നിന്ന് ലഭിക്കും.

T. എങ്ങനെയായിരിക്കും ഇതിന്റെ തിരിച്ചടവ് ?

തുടങ്ങുവാൻ പോകുന്ന സ്ഥാപനത്തിന്റെ വരുമാന സാധ്യതയെക്കുറിച്ച് ബാങ്ക് വിലയിരുത്തിയ ശേഷം മാത്രമേ എത്ര രൂപ ലോൺ കൊടുക്കണമെന്നും മാസം എത്ര തുക തിരിച്ചെടുക്കണമെന്നും ഉള്ള നിബന്ധനകൾ മുൻപോട്ടു വയ്ക്കുകയുള്ളൂ.
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക വിഭാഗം 2015 മെയ് 14 എല്ലാ ബാങ്കുകൾക്കും മുദ്ര ലോൺ കൃത്യമായ കൊടുക്കണം എന്ന നിർദേശം കൊടുത്തിട്ടുണ്ട്.

U. മുദ്രാ ലോൺ എടുക്കുന്നതിന് പാൻകാർഡ് ആവശ്യമുണ്ടോ ?

ആവശ്യമില്ല. എങ്കിലും കെവൈസി നോംസ് പൂർത്തീകരിക്കേണ്ടതുണ്ട്.

V. ഭിന്നശേഷിക്കാർക്ക് ലോണിന് അപേക്ഷിക്കാമോ ?

അപേക്ഷിക്കാം.

W. 10 ലക്ഷം രൂപയുടെ ലോണിന് ഐടി റിട്ടേൺ ചോദിക്കുമോ ?

ബാങ്കിന്റെ ആഭ്യന്തര ഗൈഡ് ലൈൻസ് അനുസരിച്ചിരിക്കും.

X. ഏറ്റവും ചെറിയ ലോൺ ആയ ശിശു ലോണിന് എത്ര ദിവസം കൊണ്ട് സാങ്ഷൻ ലഭിക്കും ?

ഏഴു മുതൽ 10 ദിവസം വരെ.

Y. സ്ത്രീകൾ, പാർട്ട്ണർഷിപ്പ് സ്ഥാപനങ്ങൾ ലിമിറ്റഡ് കമ്പനി എന്നിവർക്ക് ലോൺ ലഭിക്കുമോ ?

10 ലക്ഷം രൂപ വരെയുള്ള ലോൺ ലഭിക്കും.

Z. സിഎൻജി ടെമ്പോ ടാക്സി വാങ്ങുവാൻ മുദ്രലോൺ ലഭിക്കുമോ ?

സ്വയം വരുമാനം ലഭിക്കുവാനുള്ള ജീവിതോപാധി ആണെങ്കിൽ തീർച്ചയായും ലഭിക്കും.

A1. ലോൺ ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കുന്ന ബിസിനസിൽ നിന്നുള്ള വരുമാനത്തെ കുറിച്ച് ബാങ്കിനെ ബോധിപ്പിക്കണമോ?

തീർച്ചയായും ബാങ്കിന് ബോധ്യം വന്നാൽ മാത്രമേ വായ്പ ലഭിക്കുകയുള്ളൂ.

A2. കൈത്തറി/ തയ്യൽ മേഖലകൾക്ക് ലോൺ ലഭിക്കുമോ
വായ്പ കൊണ്ട് വരുമാനം ഉണ്ടാക്കിയെടുക്കുന്ന ഏതു പദ്ധതിക്കും ലോൺ ലഭിക്കും.

A3 കുറച്ചുകൂടി ലോൺ ലഭിക്കുന്ന മേഖലകൾ വിശദമാക്കാമോ ?

കന്നുകാലി വളർത്തൽ, കെട്ടിട നിർമ്മാണ മേഖല, കൂൺ കൃഷി, കറി പൊടികളും ധാന്യം പൊടികളും നിർമ്മിക്കുന്നതിൽ, ബേക്കറി, കേബിൾ ടിവി, വസ്ത്ര നിർമ്മാണം, വെള്ളവും പാലും വിതരണം ചെയ്യുന്ന സ്ഥാപനം, ലാബോറട്ടറി, സ്റ്റുഡിയോ, ഭക്ഷണ വിതരണം, സൈക്കിൾ റിപ്പയറിങ്, പേപ്പർ പ്ലേറ്റ് നിർമ്മാണം, മസാല പൗഡർ നിർമ്മാണം, ടീഷർട്ട് വിതരണം, പില്ലോ കവർ പ്രൊഡക്ഷൻ, പലചരക്കുകട, കോഴി ഫാം, ബാർബർ ഷോപ്പ്, റെഡിമെയ്ഡ് വസ്ത്ര കട, മൊബൈൽ റിപ്പയർ ഷോപ്പ്, സ്റ്റീൽ പാത്രക്കട, ഫാൻസി സ്റ്റോർ, ബ്യൂട്ടി പാർലർ, സൗണ്ട് ലൈറ്റ് എക്യുമെൻസ് rental, ടീ സ്റ്റാൾ, ഇലക്ട്രിക്കൽ ഷോപ്പ്, ജ്യൂസ് ഷോപ്പ്, സെക്യൂരിറ്റി സർവീസസ്, ആംബുലൻസ് സർവീസ്, എംബ്രോയ്ഡറി ബിസിനസ്... മുതലായവകെല്ലാം ലഭിക്കും,

കൂടുതൽ വിവരങ്ങൾക്കും ലോൺ പ്രോജക്ട് തയ്യാറാകൂന്നതിനും ബന്ധപ്പെടുക. 

CSC DIGITAL SEVA SOUTH VAZHAKULAM
Ph: 9188286121

അനുബന്ധ വാർത്തകൾ

കിസാൻ കാർഡ് എടുക്കാൻ മടിക്കല്ലേ. സർക്കാർ കർഷകർക്കു തന്ന അവകാശം 

English Summary: Mudra Loan: Scheme Benefits, Types, Purpose, Details - Clear your All Doubts

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds