അന്താരാഷ്ട്ര പാൽ ഉൽപ്പാതകരായ മുരള്യ ഡെയറി പ്രോഡക്ടസ് കേരളത്തില്‍ ആദ്യമായി ഫോര്‍ട്ടിഫൈഡ് മില്‍ക്ക് വിപണിയിലിറക്കി. വിറ്റാമിന്‍ എ യും, ഡി യും പാലില്‍ ആവശ്യാനുസൃതമായി ചേർത്താണ് ഫോര്‍ട്ടിഫൈഡ് മിൽക്ക് നിർമ്മിക്കുന്നത് . മുരള്യ ഡയറി പ്രോഡക്ടസ് പ്രൈവറ്റ് ലിമിറ്റഡ്.കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര ഡെയറി ബ്രാന്‍ഡാണ്.
വിറ്റാമിന്‍ എ യുടെയും ഡി യുടെയും ഉറവിടമാണ് പാല്‍. എന്നാല്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് പാലിലുള്ള വിറ്റാമിനുകളുടെ അളവ് മതിയാകില്ല. മണ്ണിലെ പോഷകഘടകങ്ങൾ കുറഞ്ഞതും, കന്നുകാലികളിലെ ജനിതകമാറ്റവും പാലിലെ പോഷമൂല്യങ്ങൾ കുറയാൻ ഇടയായി.ഈ കുറവ് നികതുന്നതിനാണ് പോഷക മൂല്യങ്ങള്‍ അധികമായി പാലില്‍ ചേര്‍ക്കേണ്ട ആവശ്യം സംജാതമായിരിക്കുന്നത്. പാലില്‍ കൃത്യമായ അളവിലുള്ള വിറ്റാമിന്‍ എ യും ഡിയും ഫോര്‍ട്ടിഫിക്കേഷന്‍ വഴി ചേര്‍ത്ത് ഈ കുറവ് നികത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും നിഷ്‌കര്‍ഷിച്ചിരിക്കുന്നു.
Share your comments