തൃശ്ശൂർ: ലൈഫ് ഭവന പദ്ധതി, ഭവന പുനരുദ്ധാരണം ഉള്‍പ്പെടെ പാര്‍പ്പിട മേഖലയ്ക്ക് അഞ്ച് കോടി (51900000 രൂപ) വകയിരുത്തി മുരിയാട് ഗ്രാമപഞ്ചായത്ത് വാര്‍ഷിക ബജറ്റ്. 338580370 രൂപയുടെ വരവും 322363550 രൂപയുടെ ചെലവും, 16216820 രൂപയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് രതി ഗോപി ബജറ്റ് അവതരിപ്പിച്ചത്.
ഉത്പാദന മേഖലയ്ക്ക് 12565000 രൂപയും സേവന മേഖലയ്ക്ക് 97390000 രൂപയും പശ്ചാത്തലമേഖല സൗകര്യം വികസനത്തിന് 2699000 രൂപയും വകയിരുത്തിയിട്ടുണ്ട്. കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 6569000 രൂപയും, മൃഗസംരക്ഷണ മേഖലയ്ക്ക് 1099000 രൂപയും നീക്കിവെച്ചു.
ഭിന്നശേഷിക്കാര്‍, കുട്ടികള്‍ എന്നിവരുടെ ക്ഷേമത്തിനായും, അംഗനവാടി അനുബന്ധ പ്രവര്‍ത്തനങ്ങള്‍, പോഷകാഹാരം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായും, വയോജനക്ഷമ പ്രവര്‍ത്തനങ്ങള്‍, വനിതകള്‍, അഗതികള്‍ എന്നിവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, തുടങ്ങി പഞ്ചായത്തിലെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് ഭരണസമിതി വിഭവനം ചെയ്യുന്നത്.
സ്‌കൂളുകളില്‍ സാനിറ്ററി കോംപ്ലക്‌സുകള്‍, ഉയരെ ഓണ്‍ലൈന്‍ വിദ്യാഭാസ പരിശീലന പരിപാടി, കലാഗ്രാമം, ക്ലീന്‍ ഗ്രീന്‍ മുരിയാട്, അഗ്രോ ഇന്‍ക്യുബേഷന്‍ സെന്റര്‍ തുടങ്ങിയ പദ്ധതികളും ബജറ്റ് മുന്നോട്ട് വെയ്ക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനങ്ങള്‍ ഒരുക്കിയും ക്ഷേമ-സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയും യഥാര്‍ഥ പുരോഗതിയിലേക്ക് നയിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി അധ്യക്ഷനായി.
Share your comments