<
  1. News

വായനയുടെ അനന്തസാധ്യതകളെ തുറന്നിട്ടു ഈ അതിജീവനത്തിന്റെ കാലം

ഇന്ന് വായനാദിനം. വായിച്ചു വളരുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സമൂഹത്തിൽ വായനയുടെ പ്രാധാന്യത്തെ കുറിച്ച് ആഹ്വാനം ചെയ്ത കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പി എൻ പണിക്കരുടെ ചരമ ദിനമാണ് ഇന്ന്. ചെറുപ്പത്തിലെ മുതൽ അക്ഷരങ്ങളെ സ്നേഹിച്ചു വായനയുടെ ലോകത്ത് വിഹരിക്കാൻ കൊതിച്ച ഒരു വ്യക്തിത്വമാണ് അദ്ദേഹത്തിന്റെത്.

Priyanka Menon
ഇന്ന് വായനാദിനം.
ഇന്ന് വായനാദിനം.

ഇന്ന് വായനാദിനം. വായിച്ചു വളരുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സമൂഹത്തിൽ വായനയുടെ പ്രാധാന്യത്തെ കുറിച്ച് ആഹ്വാനം ചെയ്ത കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പി എൻ പണിക്കരുടെ ചരമ ദിനമാണ് ഇന്ന്. ചെറുപ്പത്തിലെ മുതൽ അക്ഷരങ്ങളെ സ്നേഹിച്ചു വായനയുടെ ലോകത്ത് വിഹരിക്കാൻ കൊതിച്ച ഒരു വ്യക്തിത്വമാണ് അദ്ദേഹത്തിന്റെത്. അദ്ദേഹം തന്റെ പതിനേഴാം വയസ്സിൽ സനാതന ധർമ്മം എന്ന പേരിൽ ഒരു വായന ശാല സ്ഥാപിച്ചു ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ടു.

കേരള പബ്ലിക് ലൈബ്രറി ആക്ടർ നിലവിൽ വരാൻ കാരണമായത് അദ്ദേഹത്തിൻറെ നിശ്ചലമായ പ്രവർത്തനഫലമായാണ്. 32 വർഷക്കാലം ഗ്രന്ഥശാല സംഘത്തിൻറെയും, സ്റ്റേറ്റ് റീഡർ സെന്റെറിന്റെയും ഓണറി എക്സിക്യൂട്ടീവ് ഡയറക്ടറായി അദ്ദേഹം പ്രവർത്തിച്ചു. നിരവധി പത്രങ്ങളുടെ പത്രാധിപരായും അദ്ദേഹ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിൻറെ ഓരോ കോണിലും ഗ്രന്ഥശാലകളുടെ പ്രവർത്തനം ഉണ്ടാവണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കേരളം സമ്പൂർണ സാക്ഷരത കൈവരിക്കുന്നതിനും അദ്ദേഹത്തിൻറെ പങ്ക് നിസ്തുലവഹമാണ്.

പുതിയ തലമുറ വായനയിൽ നിന്ന് നിന്ന് അകന്നു പോയി എന്നൊരു തെറ്റിദ്ധാരണ പലർക്കും ഉണ്ടായിരുന്നു. ഈ അതിജീവനത്തിന്റെ കാലം വായനയുടെ സാധ്യതകളെ കൂടുതൽ തുറന്നിട്ടു. വായന പലരുടെയും ജീവിതചര്യയുടെ ഭാഗമായതും ഈ കാലഘട്ടത്തിലാണ്. ജീവിതത്തിൽ നാം ഒരിക്കലും നേരിടേണ്ടി വരും എന്ന് പ്രതീക്ഷിച്ച സാഹചര്യമല്ല ഇപ്പോൾ കടന്നുപോകുന്നത്. 

വായിച്ചു മറന്നതും വായിക്കാതെ മറന്നു പോയതുമായ പുസ്തകങ്ങൾ മലയാളികൾ വീണ്ടും തിരഞ്ഞു പിടിച്ചു. മലയാള സാഹിത്യലോകത്തെ മഹാ പ്രതിഭകളെ അടുത്തറിയാനുള്ള ഒരവസരം ആയി ഇ കോവിഡ് കാലത്തെ മലയാളികൾ കണ്ടു. ഈ വായനാശീലം നിങ്ങൾ ഒരിക്കലും ഇനി കൈവിട്ടു പോകരുത്.

Today is Reading Day. Today is the death anniversary of PN Panicker of the Kerala Library Movement, who raised the slogan of 'Read and Grow' and called for the importance of reading in the society.

ഗൃഹാതുരമായ ഓർമ്മകളിലേക്ക് നങ്കൂരമിടാൻ വായനയുടെ ഓർമ്മകൾ മാത്രമാണ് നമുക്ക് കൂട്ടായിയുള്ളത്.. വായിച്ചു കൊണ്ടേയിരിക്കുക...

English Summary: national reading day This is a time of survival that opens up endless possibilities for reading

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds