കൽപ്പറ്റ: അന്തർ ദേശീയ കാപ്പി ദിനമായ ഒക്ടോബർ ഒന്നിന് കൽപ്പറ്റയിൽ നടക്കുന്ന ദേശീയ കാപ്പി കാർഷിക സെമിനാറിന് രജിസ്ട്രേഷൻ ആരംഭിച്ചു.കാപ്പിയുടെ ഗുണമേന്മ, സംസ്കരണം, മൂല്യവർദ്ധിത ഉല്പന്നങ്ങൾ, ചെറുകിട വിപണന സാധ്യതകൾ, കാലാവസ്ഥ വ്യതിയാനം ,ടൂറിസം സാധ്യതകൾ എന്നിവ സെമിനാറിൽ ചർച്ച ചെയ്യും. കോഫി ബോർഡ്, നബാർഡ്,വയനാട് ചേംബർ ഓഫ് കൊമേഴ്സ്, വേവിൻ പ്രൊഡ്യൂസർ കമ്പനി, വയനാട് കോഫി ഗോവേഴ്സ് അസോസിയേഷൻ ,കൃഷി ജാഗരൺ, വികാസ് പീഡിയ കേരള,, എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സെമിനാർ .കൽപ്പറ്റ വൈൻഡ് വാലി ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാറിന് ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്ക് മാത്രമാണ് അവസരം
ഫോൺ: 9847 892617,8943387 378
Share your comments