കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന തൊഴില്‍ നയത്തിനെതിരെ ഇന്ന് അർധരാത്രി 12 മണി മുതൽ ചൊവ്വാഴ്ച അർധരാത്രി 12 മണി വരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ദേശീയ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്. മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന 2 ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ബാങ്കിങ് സേവനങ്ങളെയും ബാധിക്കും.
ബന്ധപ്പെട്ട വാർത്തകൾ: SBI കിസാൻ ക്രെഡിറ്റ് കാർഡ്: കുറഞ്ഞ പലിശയിൽ 4 ലക്ഷം രൂപ വരെ വായ്പ നേടാം, കൂടുതലറിയാം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- State Bank Of Indiaയുടെ (എസ്ബിഐ-SBI) പ്രവർത്തനത്തെയും പണിമുടക്ക് ബാധിക്കാൻ സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ ബാങ്ക് ശാഖകളിലും ഓഫീസുകളിലും സാധാരണ പ്രവർത്തനം ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും എസ്ബിഐ ബാങ്കിലെ പ്രവർത്തനങ്ങളെ പണിമുടക്ക് പരിമിതമായ അളവിൽ ബാധിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഇഎഫ്‌ഐ), ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ (എഐബിഒഎ) എന്നിവർ തങ്ങളുടെ തീരുമാനത്തെക്കുറിച്ച് നോട്ടീസ് നൽകിയതായി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) ഉപദേശിച്ചിട്ടുണ്ടെന്ന് എസ്ബിഐ അറിയിച്ചു. എടിഎം സേവനങ്ങളെയും നാല് ദിവസത്തെ അവധി ബാധിച്ചേക്കാം. ഇതുകൂടാതെ, പണിമുടക്ക് മൂലമുണ്ടായേക്കാവുന്ന നഷ്ടം കണക്കാക്കാൻ കഴിയില്ലെന്ന് ബാങ്ക് അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: SBI Latest; ഈ രേഖകൾ സമർപ്പിച്ചാൽ, വീട്ടിലിരുന്ന് നേടാം മാസം തോറും 80,000 രൂപ
പണിമുടക്ക് രണ്ട് ദിവസത്തേക്കാണെങ്കിലും, നാല് ദിവസം തുടര്‍ച്ചയായാണ് ബാങ്ക് ഇടപാടുകൾ പ്രവർത്തനരഹിതമായിരിക്കുക. അതായത്, നാലാം ശനിയാഴ്ച, ഞായറാഴ്ച എന്നിവയ്ക്ക് ശേഷമാണ് ദേശീയ പണിമുടക്കും വരുന്നത്. ബാങ്ക് പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നതിനാൽ എടിഎം സർവീസും മുടങ്ങാൻ സാധ്യതയുണ്ട്.
മാർച്ച് 28, 29ൽ ദേശീയ പണിമുടക്ക്
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള സർക്കാരിന്റെ നീക്കത്തിനും ബാങ്കിങ് നിയമ ഭേദഗതി ബിൽ 2021നും എതിരെയാണ് 2 ദിവസത്തെ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വർഷം യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന് (യുഎഫ്ബിയു) കീഴിലുള്ള ബാങ്ക് യൂണിയനുകൾ പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) നിർദിഷ്ട സ്വകാര്യവൽക്കരണത്തിനെതിരെ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.
തൊഴിലാളികളെയും കർഷകരെയും ജനങ്ങളെയും ബാധിക്കുന്ന സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് മാർച്ച് 28, 29 തീയതികളിൽ രാജ്യവ്യാപക പണിമുടക്കിന് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത ഫോറമും ആഹ്വാനം ചെയ്തു.
ബന്ധപ്പെട്ട വാർത്തകൾ: മാർച്ച് 28-29 തീയതികളിൽ രാജ്യവ്യാപക ബാങ്ക് പണിമുടക്ക്, ബാങ്കുകൾ 4 ദിവസത്തേക്ക് അടച്ചിടും!
അതേസമയം, മാർച്ച് 28-29 തീയതികളിൽ ട്രേഡ് യൂണിയനുകൾ രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിൽ, ഇക്കഴിഞ്ഞ ശനിയാഴ്ച പശ്ചിമ ബംഗാൾ സർക്കാർ എല്ലാ ഓഫീസുകളും തുറന്ന് പ്രവർത്തിപ്പിച്ചിരുന്നു.
കേരളത്തിലെ പൊതുഗാതഗത്തെയും ഭാരത് ബന്ദ് ബാധിക്കും. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ പൊതുഗതാഗത സമരം നടക്കുന്നുണ്ടായിരുന്നു. നിരക്ക് വർധനവ് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസ് ഉടമകള്‍ പണിമുടക്ക് നടത്തിയത്. എന്നാൽ, ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായും ഗതാഗതമന്ത്രിയുമായും ബസുടമകൾ നടത്തിയ ചർച്ചക്ക് പിന്നാലെ ബസ് സമരം പിൻവലിച്ചു. അതേ സമയം, നാളെയും മറ്റന്നാളുമായി നടക്കുന്ന ബന്ദിൽ കെഎസ്ആര്‍ ടിസിയിലെ ഭൂരിപക്ഷം ജീവനക്കാരും പങ്കെടുക്കുമെന്നാണ് സൂചന.
റെയില്‍വേ ജീവനക്കാരും പണിമുടക്കിൽ ഭാഗമാകുന്നുണ്ട്. എന്നാൽ, ട്രെയിന്‍ ഗതാഗതം പൂർണമായി തടസ്സപ്പെടാന്‍ സാധ്യത കുറവാണ്. കൂടാതെ, സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്നും സംഘടനകള്‍ അഭ്യർഥിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ATM Withdrawal- എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം
Share your comments