<
  1. News

നാട്ടറിവ് നാട്ടുവൈദ്യ പ്രദർശനമേളയും നാടൻപശു ദേശീയ സെമിനാറും തിരുവനന്തപുരത്ത് ഇന്ന് മുതൽ 15 വരെ

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ വൈദ്യസംഘടനാ പ്രതിനിധി സംഗമവും നാട്ടുചികിത്സാ ക്യാന്പും നാടൻപശു ദേശീയ സെമിനാറും ഡിസംബർ ഇന്ന് മുതൽ 14 വരെ തിരുവനന്തപുരത്ത് നടത്തും.

Arun T
CV

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ വൈദ്യസംഘടനാ പ്രതിനിധി സംഗമവും നാട്ടുചികിത്സാ ക്യാന്പും നാടൻപശു ദേശീയ സെമിനാറും ഡിസംബർ ഇന്ന് മുതൽ 14 വരെ തിരുവനന്തപുരത്ത് നടത്തും.

വൈദ്യസംഘടനകളുടെ കൂട്ടായ്മയായ വൈദ്യമഹാസഭയുടെയും വിവിധ ചികിത്സാ പ്രസ്ഥാനങ്ങളുടേയും നാടൻപശു കർഷകസംഘടനകളുടേയും ജൈവകൃഷി സംരഭകരുടേയും സംയുക്താഭിമുഖ്യത്തി ലാണ്സംഗമം നടത്തുന്നത്.

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലുള്ള മിത്രനികേതൻ സിറ്റി സെന്ററിൽ പരമ്പരാഗത നാട്ടുവൈദ്യത്തിന്റേയും നാട്ടറിവുകളുടെയും സംരക്ഷണത്തിനും പ്രചരണത്തിനും വൈദ്യമഹാസഭ ആരംഭിക്കുന്ന വിശ്വമഹാഗുരുകുലം നാട്ടുവൈദ്യപഠനകോഴ്സ് ഉദ്ഘാടനം നടക്കും. ഇന്ന് രാവിലെ 10 മണിക്ക് നാട്ടറിവ് നാട്ടുവൈദ്യ പ്രദർശനമേള അഡ്വ. വി. എസ്. ശിവകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വിശ്വമഹാഗുരുകുലം പഠനകളരിയുടെ ഉദ്ഘാടനം നവകേരളം കർമ്മപദ്ധതി കോ-ഓർഡിനേറ്റർ ചെറിയാൻഫിലിപ്പ് നിർവ്വഹിക്കും. വൈദ്യകേസരി കരിങ്ങന്നൂർ പ്രഭാകരൻവൈദ്യർ ഭദ്രദീപം തെളിയിയ്ക്കും. നാട്ടുവൈദ്യ ചികിത്സാ ക്യാമ്പ് കൗൺസിലർ ചിഞ്ചു ടീച്ചർ നിർവ്വഹിക്കും. വൈദ്യമഹാസഭ ചെയർമാൻ മാന്നാർ ജി. രാധാകൃഷ്ണൻ വൈദ്യർ അദ്ധ്യക്ഷത വഹിക്കും.

സ്റ്റേറ്റ് റിസോർസ് സെൻറർ ഡയറക്ടർ ഡോ. എൻ. ബി. സുരേഷ് കുമാർ, നെഹ്റു യുവകേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ കെ. കുഞ്ഞഹമ്മദ്, ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ അലിസാബ്രിൻ, മർമ്മശാസ്ത്ര ഗുരുനാഥൻ ഡോ. എ. കെ. പ്രകാശൻ ഗുരുക്കൾ, പാരമ്പര്യ വൈദ്യസംഘടനാനേതാക്കൾ എന്നിവർ പ്രസംഗിക്കും. ഗുരുകുല പഠനകളരിയിൽ ഡോ. എൻ. ഗോപാലകൃഷ്ണൻ, ഡോ. തോമസ് മാത്യു, പ്രൊഫ. എ. വിജയൻ, പ്രൊഫ. പി. ഗോപാലകൃഷ്ണപണിക്കർ, ഡോ. ഇ. ഉണ്ണികൃഷ്ണൻ, ആചാര്യ വിനയകൃഷ്ണ, സിസ്റ്റർ എലൈസ കുപ്പോഴയ്ക്കൽ, യോഗാചാര്യ ഡി. ശ്രീകണ്ഠൻ നായർ, ഡോ. സുരേഷ് കെ. ഗുപ്തൻ, കെ.ബി. മദൻമോഹൻ, കെ.വി. സുഗതൻ എന്നിവർ വിഷയാവതരണം നടത്തും.

9 ന് രാവിലെ 9 മണിക്ക് നടക്കുന്ന നാട്ടറിവും നാട്ടുവൈദ്യവും ജീവന്റെ തുടിപ്പുകൾ സെമിനാർ പി.സി. ജോർജ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

അനിൽ വൈദിക്, വി.ടി. ശ്രീധരൻ, കെ.തങ്കച്ചൻ, ഇ. കെ. മധു, ആർ. ഉത്തമൻ, മടിക്കൈ കുമാരൻ, ആർ. എസ്. ഗോപകുമാർ, സുഹറാബി, രാജുജോസഫ് മഞ്ഞപ്ര, അമ്പലമേട് കെ. രവീന്ദ്രനാഥൻ, വി. വിജയകുമാർ, പി. രജനി, വി. കെ. സുനിൽകുമാർ തുടങ്ങിയ വൈദ്യപ്രമുഖർ പഠന- ചികിത്സാ ക്യാമ്പിന് നേതൃത്വം നൽകും.

ഡിസംബർ 11,12 തിയതികളിൽ നബാർഡ്, കേരളസംസ്ഥാന ജൈവവൈവിധ്യബോർഡ്, കെ. എൽ. ഡി. ബോർഡ്, കാസർഗോഡ് ഡ്വാർഫ് കൺസർവേഷൻ സൊസൈറ്റി, സിസ, സേവ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന നാടൻപശു അധിഷ്ഠിതകൃഷിയും പഞ്ചഗവ്യചികിത്സയും ദ്വിദിന ദേശീയ സെമിനാർ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. കാഞ്ചീപുരം പഞ്ചഗവ്യ വിദ്യാപീഠം കുലപതി ഗവ്യസിദ്ധാചാര്യ ഡോ. നിരജ്ഞൻ വർമ്മ, ശിവഗിരിമഠം നിർവ്വാഹക സമിതി അംഗം സ്വാമി ബോധിതീർത്ഥ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. പഞ്ചഗവ്യ ചികിത്സാ ക്യാമ്പ് സി. കെ. നാണു എം.എൽ.എ ഉദ്ഘാടനം ചെയ്യും. നബാർഡ് ജനറൽ മാനേജർ ഡോ. പി. സെൽവരാജ്, കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് (കെ.എൽ.ഡി. ബോർഡ്) മാനേജിംഗ് ഡയറക്ടർ ഡോ. ജോസ് ജെയിംസ് എന്നിവർ മുഖ്യതിഥികളായിരിക്കും. സി.കെ. നാണു എം.എൽ.എ. വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഡോ. എൻ. ശുദ്ധോധനൻ, പി. വിവേകാനന്ദൻ (സേവ, മധുര), ഡോ. പ്രസാൻ പ്രഭാകർ (ധ്യാൻ ഫൗണ്ടേഷൻ, കൊച്ചി), ഡോ. സി. സുരേഷ് കുമാർ, ഡോ. ഇ. കെ. ഈശ്വരൻ, ആർ. കൃഷ്ണകുമാർ (ഗോവിജ്ഞാൻ അനുസന്ധാൻ കേന്ദ്ര, ഈറോഡ്) തുടങ്ങിയ വിദഗ്ധർ പങ്കെടുക്കും.

ഡിസംബർ 13 മുതൽ 15 വരെ നടക്കുന്ന നാട്ടുവൈദ്യത്തിന്റെ ശാസ്ത്രീയത ദേശീയ ശില്പശാല കോലാപ്പൂർ കനേരി ശ്രീക്ഷേത്ര സിദ്ധഗിരിമഠം മഠാധിപതി സ്വാമി അദൃശ്യ കാട് സിദ്ധേശ്വര ഉദ്ഘാടനം ചെയ്യും.

ഒറീസ, ബീഹാർ, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, ആന്ധ്രപ്രദേശ്, തമിഴ്നാട്, കേരള തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും പ്രമുഖ നാട്ടുവൈദ്യന്മാരുൾപ്പെടെ 150ൽ പരം പേർ 9 ദിവസം നീളുന്ന പരിപാടികളിൽ പങ്കാളികളായിരിക്കും.

പഠനകളരി, ദേശീയ സെമിനാർ പ്രവേശനം മുൻകൂർ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം. നാട്ടറിവ് നാട്ടുവൈദ്യ പ്രദർശന മേള, നാട്ടുവൈദ്യ ചികിത്സാ ക്യാമ്പ്, അപൂർവ്വ ഔഷധങ്ങളുടെ പ്രദർശനം എന്നിവ കാണാൻ പ്രവേശനഫീസില്ല/ സൗജന്യമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : മൊബൈൽ : 9895714006, 9847203003, 9447545598

ഹെൽപ്പ് ലൈൻ : 9072302707, 9447352982, 9539157337

Website: http://vaidyamahasabha.com.,
Email: vaidyamahasabha@gmail.com
Face book: www.facebook.com/vaidyamahasabha

English Summary: NATTUVAIDYA SEMINAR AT TRIVANDRUM

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds