<
  1. News

മുള മേഖലയുടെ വികസനം, പ്രദർശനം എന്നിവ സംബന്ധിച്ച് എൻബിഎം ന്യൂഡൽഹിയിൽ ദേശീയ ശില്പശാല നടത്തി

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ദക്ഷിണ മേഖല ബാംബൂ ടെക്‌നിക്കൽ സപ്പോർട്ട് ഗ്രൂപ്പ് മുളയെ കുറിച്ചുള്ള സമഗ്ര വിവരങ്ങൾ അടങ്ങിയ വെബ്സൈറ്റ് പുറത്തിറക്കി

Meera Sandeep
മുള മേഖലയുടെ  വികസനം,  പ്രദർശനം  എന്നിവ സംബന്ധിച്ച്  എൻബിഎം ന്യൂഡൽഹിയിൽ  ദേശീയ ശില്പശാല നടത്തി
മുള മേഖലയുടെ വികസനം, പ്രദർശനം എന്നിവ സംബന്ധിച്ച് എൻബിഎം ന്യൂഡൽഹിയിൽ ദേശീയ ശില്പശാല നടത്തി

തിരുവനന്തപുരം: കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ദക്ഷിണ മേഖല ബാംബൂ ടെക്‌നിക്കൽ സപ്പോർട്ട് ഗ്രൂപ്പ്  മുളയെ കുറിച്ചുള്ള സമഗ്ര വിവരങ്ങൾ  അടങ്ങിയ വെബ്സൈറ്റ് പുറത്തിറക്കി.

നാഷണൽ ബാംബൂ മിഷൻ  (എൻബിഎം) 2023 മാർച്ച് 10 ന് ന്യൂഡൽഹിയിൽ  "മുള മേഖലയുടെ  വികസനത്തിനായുള്ള”  ദേശീയ ശില്പശാല  നടത്തി. കാർഷിക മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ഡോ. അഭിലാഷ് ലിഖി  ശില്പശാല  ഉദ്ഘാടനം ചെയ്തു. മൂല്യ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിൽ ദേശീയബാംബൂ  മിഷൻ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും നിർമ്മാതാക്കൾക്ക് സാമ്പത്തിക ആനുകൂല്യം നൽകൽ, ഗവൺമെന്റ് പദ്ധതികൾ നിശ്ചിത ലക്ഷ്യത്തിലെത്തിച്ചേരൽ എന്നിവയ്ക്കും മന്ത്രാലയം നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം എടുത്ത് പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: മുള ഉല്‍പ്പന്നങ്ങളുടെ വിപണന മേളയൊരുക്കി കേരള ബാംബൂ ഫെസ്റ്റ് 27 മുതല്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും

ഉദ്ഘാടന സെഷനിൽ  മ്യാൻമറിന്റെ അംബാസഡർ ശ്രീ. മോ ക്യാവ് ഓങ്,  സെർബിയ അംബാസഡർ സിനിസ പവിക്, നേപ്പാൾ സാമ്പത്തിക കാര്യാ മന്ത്രി നിത പൊഖ്രെൽ ആര്യൽ,  കേന്ദ്ര കാർഷിക  കർഷക ക്ഷേമവകുപ്പ്ഹോർട്ടികൾച്ചർ കമ്മീഷണർ ഡോ. പ്രഭാത് കുമാർ എന്നിവർ പങ്കെടുത്തു.  ഉദ്ഘാടന സമ്മേളനത്തിൽ മുളയെ കുറിച്ചുള്ള  സമഗ്ര വിവരങ്ങൾ  അടങ്ങിയ വെബ്സൈറ്റ്  https://www.bambooinfo.in/default.asp. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ദക്ഷിണ മേഖല ബാംബൂ  ടെക്നിക്കൽ സപ്പോർട്ട് ഗ്രൂപ്പ് (ബിടിഎസ്ജി - കെഎഫ്ആർഐ) പുറത്തിറക്കി.

മുള ഇനങ്ങൾ, കൃഷി, ബിടിഎസ്ആർഎഫ്-KFRI,  എന്നിവയുടെ പ്രവർത്തനം, കരകൗശല തൊഴിലാളികൾ, ഗവേഷകർ, കർഷകർ, തോട്ടങ്ങൾ, നഴ്‌സറികൾ,  എന്നിവയുടെ ഡാറ്റ ബേസ് എന്നിവ അടങ്ങുന്ന  ഒരു പ്രത്യേക വെബ്സൈറ്റാണിത്.

എംഎസ്എംഇ ക്ലസ്റ്ററുകളുടെ  ഫൗണ്ടേഷൻ രചിച്ച 'വിവിധ പരിസ്ഥിതി സൗഹൃദ മുള ഉൽപ്പന്നങ്ങളും   ബിസിനസ്സ് അവസരങ്ങളും ' എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. ഇന്ത്യൻ മുള മേഖലയുടെ വ്യാപ്തി പ്രദർശിപ്പിക്കുന്ന എൻബിഎമ്മിന്റെ ഒരു ഹ്രസ്വ ചിത്രവും  പുറത്തിറക്കി .

സുസ്ഥിര, പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന അവബോധം, അടിസ്ഥാന സൗകര്യ  വികസനത്തിൽ നിക്ഷേപം, സുസ്ഥിര നിർമ്മാണ സാമഗ്രികളുടെ ഉപയോഗം എന്നിവ  മുളയ്ക്കുള്ള പ്രധാന വളർച്ചാ ചാലക ശക്തിയാണെന്ന് ഹോർട്ടികൾച്ചർ കമ്മീഷണർ ഡോ. പ്രഭാത് കുമാർ പറഞ്ഞു. ചർച്ചയിൽ, 5 സാങ്കേതിക സെഷനുകളും  നടന്നു. അതിൽ മുള വ്യവസായത്തിലെ വിദഗ്ധരുടെ അവതരണങ്ങളും   പ്രതിനിധികളുടെ സംവേദനാത്മകമായ നിർദ്ദേശങ്ങളും ഉൾപ്പെടുന്നു.

English Summary: NBM conducted a national workshop in ND on Devpt and demonstration of bamboo sector

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds