നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ പണി പൂർത്തിയായ ഹൈടെക് നേഴ്സറിയുടെ ഉദ്ഘാടനവും , ടിഷ്യുകൾച്ചർ ലാബിൻ്റെ നിർമ്മാണ ഉദ്ഘാടനവും, ആർ കെ ഐ, ആർ കെ വി വൈ, ആർ ഐ ഡി എഫ് എന്നീ പദ്ധതികളുടേയും ഉദ്ഘാടനവും കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ നിർവ്വഹിച്ചു.
ജൈവ നെല്ലുൽപ്പാദനവും പരമ്പരാഗത രീതിയിലുള്ള മത്സ്യ ഉൽപ്പാദനവും പ്രോത്സാഹിപ്പി ക്കുന്നതിനായി കണ്ണൂർ കൈപ്പാട് കേന്ദ്രീകരിച്ച് രൂപം കൊടുത്ത കാഡ്സ് ഏജൻസിയുടെ ഉദ്ഘാടനവും വയനാട് മലപ്പുറം ജില്ലാ ഫാമുകളിൽ 6 കോടി രൂപ മുതൽ മുടക്കിൽ ആരംഭി ക്കുന്ന ടിഷ്യുക്കൾച്ചർ ലബോറട്ടികളുടെ നിർമ്മാണ ഉദ്ഘാടനവും പ്രസ്തുത ചടങ്ങിൽ വച്ച് മന്ത്രി ഓൺലൈനായി നിർവ്വഹിച്ചു.
കോതമംഗലം എം.എൽ.എ ആൻ്റണി ജോൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. കെ എൽ ഡി സി എം.ഡി പി.എസ്.രാജീവ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈനി ജോർജ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ടെസി എബ്രഹാം, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം. ബഷീർ, കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ്റ് ചാക്കോ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ തോമസ് സാമുവൽ, ജില്ലാ കൃഷിത്തോട്ടം സൂപ്രണ്ട് സൂസൻ ലീ തോമസ് ത്രിതല പഞ്ചായത്തംഗങ്ങൾ, യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
എൻ എം എസ് എ - എസ് എം എ എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി, 40 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച ഹൈടെക് നേഴ്സറി, മിനി ലാബോറട്ടറി, ഹൈടെക്ക് ഗ്രീൻഹൗസ്, മീഡിയാ സ്റ്ററിലൈസേഷൻ ഏരിയ, പോട്ടിംഗ് ഷെഡ്, കമ്പോസ്റ്റിംഗ് യൂണിറ്റ് എന്നിവയുടെ ഉദ്‌ഘാടനം
ആർ കെ ഐ പദ്ധതിയിൽ നിന്നും 10 കോടി മുടക്കി നിർമ്മിക്കുന്ന അതിഥി മന്ദിരം, ചെറു കിട പ്രോസ്സസിംഗ് യൂണിറ്റ്, ഐ എഫ് എസ് പദ്ധതി, ഹൈടെക് അഗ്രിക്കൾച്ചറൽ, ചെക്ക് ഡാം എന്നിവയുഡി ഉദ്‌ഘാടനം
ആർ കെ വി വൈ പദ്ധതി പ്രകാരം അനുമതി ലഭിച്ച 2.35 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളും അത്യുൽപ്പാദനശേഷിയുള്ള ടിഷ്യു തൈകൾ ല്യമാക്കുന്നതിനായി നബാർഡ് - ആർ ഐ ഡി. എഫ് പദ്ധതി പ്രകാരം 925.55 ലക്ഷം രൂപ മുതൽ മുടക്കി നിർമ്മിക്കുന്ന 1300 സ്ക്വയർ ഫീറ്റുള്ള ടിഷ്യുക്കൾച്ചർ ലബോറട്ടറി എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എന്നിവ മന്ത്രി നിർവഹിച്ചു.
Share your comments