1. കേരള സംസ്ഥാന കാർഷിക യന്ത്രവത്ക്കരണ മിഷനും (KSAMM) കൃഷി വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന കാർഷിക യന്ത്ര പരിരക്ഷണ യഞ്ജത്തിനു മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ തുടക്കമായി. കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പണികളും പ്രവർത്തി പരിചയ പരിശീലനവുമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ജില്ലയിലെ അഗ്രോ സർവ്വീസ് സെൻററിൽ നിന്നും കാർഷിക കർമ്മ സേനകളിൽ നിന്നും തിരഞ്ഞെടുത്ത 20 പേർക്ക് 12 ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
കേടുപാടുകൾ സംഭവിച്ചതും ഉപയോഗശൂന്യമായി കിടന്നിരുന്നതുമായ കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പണികൾ നടത്തി എത്രയും വേഗത്തിൽ അവ പ്രവർത്തനസജ്ജമാക്കി കാർഷിക കർമ്മ സേനകൾക്കും കാർഷിക സേവന കേന്ദ്രങ്ങൾക്കും പാടശേഖര സമിതിക്കും കൈമാറുകയാണ് ഇതിലൂടെ ചെയ്യുന്നത്.
മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. എ. ലത പരിപാടി ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന കാർഷിക യന്തവത്ക്കരണ മിഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അധ്യക്ഷനായിരുന്നു. കാർഷികയന്ത്ര പരിരക്ഷണ യജ്ഞത്തിന്റെ ഈ ഘട്ടത്തിൽ കർഷകരുടെയും കാർഷിക സമിതികളുടെയും പക്കലുള്ള കേടുവന്ന മുഴുവൻ കാർഷിക യന്ത്രങ്ങളുടെയും അറ്റകുറ്റപണികൾ ചെയ്ത് പ്രവർത്തന സജ്ജമാക്കി കൊടുക്കും.
ഇതിനായി ഓരോ ജില്ലയ്ക്കു വേണ്ടി കാർഷിക യന്ത്രവൽക്കരണ മിഷൻ കാർഷിക യന്ത്രകിരണം സേന രൂപീകരിച്ചിട്ടുണ്ട്. മിഷൻ സി.ഇ.ഒ. ഡോ.യു.ജയകുമാരന്റെ നേതൃത്വത്തിൽ പ്രോജക്ട് എൻജിനീയർ, നാല് കാർഷിക മെക്കാനിക്ക് എന്നിവരടങ്ങുന്ന സംഘമാണ് പരിശീലനത്തിനു നേതൃത്വം നൽകുന്നത് .
2. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.ടി.)ല്‍ ലഭ്യമായിട്ടുള്ള മെഷീനറികള്‍, ടെസ്റ്റിങ് ഉപകരണങ്ങള്‍ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് റബ്ബര്‍ബോര്‍ഡ് അവസരം നല്‍കുന്നു.
വ്യവസായസ്ഥാപനങ്ങളില്‍നിന്ന് സാക്ഷ്യപ്പെടുത്തിയവര്‍ക്കും പുതിയ വ്യവസായങ്ങളില്‍ ഏര്‍പ്പെടാന്‍ താല്‍പര്യവും കഴിവും ഉള്ളവരുമായ വ്യക്തികള്‍ക്കും അവരുടെ ഉത്പന്നങ്ങളുടെ വികസനവും പരിശോധനകളുമായി ബന്ധപ്പെട്ട് സ്വന്തമായി പ്രോട്ടോടൈപ്പുകളും സാമ്പിളുകളും ഉണ്ടാക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഈ സൗകര്യം ഉപയോഗിക്കാന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍, സംരംഭകര്‍, ഗവേഷകര്‍ തുടങ്ങിയവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 – 2353325 എന്ന ഫോണ്‍ നമ്പരിലോ 04812353201 എന്ന വാട്ട്സ്ആപ്പ് നമ്പരിലോ training@rubberboard.org.in എന്ന എ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.
3. കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ -പഠന കേന്ദ്രം “ജൈവ ജീവാണു വളങ്ങള്‍” എന്ന വിഷയത്തില്‍ ഒരു ഓണ്‍ലൈന്‍ പരിശീലന പരിപാടി മാര്‍ച്ച് 21 ന് തുടങ്ങുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇതില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്. ഈ കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി മാർച്ച് 20 .
24 ദിവസം ദൈര്‍ഘ്യമുള്ള ഈ കോഴ്സ് പൂര്‍ണ്ണമായും മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്. പത്ത് സെഷനുകളിലായി തയ്യാറാക്കിയ കോഴ്സ് കെ.എ.യു. MOOC പ്ലാറ്റ്ഫോമിലൂടെ പഠിതാവിന്റെ സൗകര്യാർത്ഥo പ്രയോജനപ്പെടുത്താവുന്നതാണ്. ഫൈനല്‍ പരീക്ഷ പാസ്സാവുന്ന പഠിതാക്കള്‍ക്ക് ആവശ്യമെങ്കില്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. സര്‍ട്ടിഫിക്കറ്റിന് നിശ്ചിത ഫീസ് ഈടാക്കുന്നതാണ്.
www.celkau.in/MOOC/Default.aspx എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് ഈ പരിശീലന കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യാം.
4. റബ്ബര്‍ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍ നഴ്‌സറികളില്‍നിന്ന് നടീല്‍വസ്തുക്കള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. മുക്കട സെന്‍ട്രല്‍ നഴ്‌സറിയില്‍ നിന്നും കാഞ്ഞിക്കുളം, മഞ്ചേരി, ഉളിക്കല്‍, ആലക്കോട്, കടയ്ക്കാമണ്‍ എന്നിവിടങ്ങളിലെ റീജിയണല്‍ നഴ്‌സറികളില്‍ നിന്നും അംഗീകൃത റബ്ബറിനങ്ങളായ ആര്‍ആര്‍ഐഐ 105, 430, 414, 417, 422 എന്നിവയുടെ കപ്പുതൈകള്‍, കൂടത്തൈകള്‍, ഒട്ടുതൈക്കുറ്റികള്‍, ഒട്ടുകമ്പുകള്‍ എന്നിവയാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത്. തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ അടുത്തുള്ള റീജിയണല്‍ ഓഫീസിലോ നഴ്‌സറിയിലോ അപേക്ഷ നല്‍കണം. അപേക്ഷാഫോറം ബോര്‍ഡിന്റെ ഓഫീസുകളില്‍ ലഭ്യമാണ്. കൂടാതെ www.rubberboard.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന്് ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 – 2576622 എന്ന ഫോണ്‍ നമ്പരില്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായോ 8848880279 എന്ന ഫോണ്‍ നമ്പരില്‍ സെന്‍ട്രല്‍ നഴ്‌സറിയുമായോ ബന്ധപ്പെടുക.
The Kerala State Agricultural Mechanization Mission (KSAMM) and the Department of Agriculture have started the Agricultural Machinery Protection Machine at the Mannuthi Agricultural Research Station.
5.കാര്‍ഷിക മേഖലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം മൂല്യവര്‍ദ്ധനസംരംഭങ്ങള്‍ക്കുളള പ്രോത്സാഹന പദ്ധതിയുടെ ഓണ്‍ലൈന്‍ അപേക്ഷകള്‍ www.sfackerala.org എന്ന വെബ്‌സൈറ്റ് വഴി സ്വീകരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sfackerala.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, 1800-425-1661 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യുക.
Share your comments