കുടുംബശ്രീ ഗോള്‍ഡ് സ്റ്റാര്‍ അമൃതം ബേബി ഫുഡിന്റെ നവീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സനീഷ്‌കുമാര്‍ ജോസഫ് എം എല്‍ എ നിര്‍വ്വഹിച്ചു. കഴിഞ്ഞ 16 വര്‍ഷക്കാലമായി നായരങ്ങാടിയില്‍ പ്രവര്‍ത്തിച്ചു വരികയാണ് ഗോള്‍ഡ് സ്റ്റാര്‍ അമൃതം ബേബി ഫുഡ് എന്ന സ്ഥാപനം. വാടക കെട്ടിടത്തില്‍ 2006-ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം സ്വന്തമായി 5 സെന്റ് ഭൂമി വാങ്ങി 1350 സ്‌ക്വയര്‍ഫീറ്റ് അളവുള്ള പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീ ജീവന്‍ദീപം ഇന്‍ഷ്വറന്‍സ് പദ്ധതിയിൽ അംഗമാകൂ;ഒറ്റത്തവണ 345 രൂപ അടച്ചാൽ മതി.
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം പൂര്‍ണ്ണമായും യൂണിറ്റ് അംഗങ്ങള്‍ക്കാണ്. കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഡെന്നീസ് വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജെനീഷ് പി ജോസ് മുഖ്യാതിഥിയായിരുന്നു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ രാധാകൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തി.
ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീ ഇനി ഗ്രാമീണ വികസനത്തിന്റെ പൂർണ്ണ ചുമതലയിൽ
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.ഡി ബാഹുലേയന്‍, വാര്‍ഡ് മെമ്പര്‍മാരായ ഇ എ ജയതിലകന്‍, കെ ടി ജോര്‍ജ്, വി ജെ വില്ല്യംസ്, ശ്യാമ സജീവന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലിവിത വിജയകുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ആദര്‍ശ് പി ദയാല്‍ എന്നിവര്‍ യോഗത്തിന് ആശംസ അര്‍പ്പിച്ചു. യൂണിറ്റ് മെമ്പറായ രശ്മി ഉണ്ണികൃഷന്‍ നന്ദി ആശംസിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: വിഷുവിന് കണിയായ് കുടുംബശ്രീ
MLA , Saneesh Kumar Joseph inaugurated the renovated new building of Kudumbasree Gold Star Amritham Baby Food. Gold Star Amritham Baby Food has been operating in Nairangadi for the last 16 years. The company, which started operations in a rented building in 2006, bought 5 cents of its own land and completed work on the new 1350 sq ft building.
The building is wholly owned by the unit members. Kodacherry Panchayat President Dennis Varghese presided over the function. District Panchayat Member Janish P Jose was the chief guest.
District Mission Co-ordinator K Radhakrishnan explained the project. Block Panchayat Member MD Bahuleyan, Ward Members EA Jayathilakan, KT George, VJ Williams, Shyama Sajeevan, CDS Chairperson Livitha Vijayakumar and District Program Manager Adarsh P Dayal addressed the gathering. Unit Member Reshmi Unnikrishnan thanked the audience.
Share your comments