-
-
News
നീര പദ്ധതിയ്ക്ക് പുതുജീവന്‍, ഒരേ ബ്രാന്‍ഡില്‍ ആറുമാസത്തിനുള്ളില്‍ വിപണിയിലിറക്കും
പ്രതിസന്ധിയിലായിരുന്ന നീര ഉത്പാദനത്തിന് പുതുജീവന്‍ നല്‍കാന്‍ സര്‍ക്കാര്‍. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ സാങ്കേതികവിദ്യ ഏകീകരിച്ചും ഗുണനിലവാരം ഉറപ്പാക്കിയും ഒരേ ബ്രാന്‍ഡിങ്ങില്‍ ആറുമാസത്തിനകം വിപണിയിലെത്തിക്കാനാണ് പദ്ധതി.
പ്രതിസന്ധിയിലായിരുന്ന നീര ഉത്പാദനത്തിന് പുതുജീവന്‍ നല്‍കാന്‍ സര്‍ക്കാര്‍. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ സാങ്കേതികവിദ്യ ഏകീകരിച്ചും ഗുണനിലവാരം ഉറപ്പാക്കിയും ഒരേ ബ്രാന്‍ഡിങ്ങില്‍ ആറുമാസത്തിനകം വിപണിയിലെത്തിക്കാനാണ് പദ്ധതി. കൃഷിമന്ത്രി അഡ്വ. വി എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കമ്പനികളുടെ കൂട്ടായ്മ രൂപവത്കരിച്ചാണ് ഉത്പാദനവും വിപണനവും ഏകോപിപ്പിക്കുക. നീര ടെട്രാപാക്കില്‍ പുറത്തിറക്കുന്നതും പരിഗണനയിലുണ്ട്.
നീരയുടെ നിറം, രുചി, കേടുകൂടാതെ സൂക്ഷിക്കുന്നതിന് ചേര്‍ക്കുന്ന ചേരുവകള്‍, ഗുണനിലവാരം, സാങ്കേതികവിദ്യ എന്നിവ സംബന്ധിച്ച് പൊതുമാനദണ്ഡമുണ്ടാക്കാന്‍ കൃഷിവകുപ്പ് ഡയറക്ടര്‍ അധ്യക്ഷനായി സാങ്കേതിക സമിതിയെ നിയോഗിച്ചു. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അന്താരാഷ്ട്രവിപണിയിലേക്കായി വ്യാപാരനാമം, ലോഗോ എന്നിവ നിര്‍ദേശിക്കാന്‍ ഏഴംഗ സമിതിയെയും ചുമതലപ്പെടുത്തി.
മുന്‍സര്‍ക്കാരിന്റെ കാലത്ത് നീര ഉത്പാദിപ്പിച്ച് വില്‍ക്കുന്നതിന് പദ്ധതി ആവിഷ്‌കരിച്ചെങ്കിലും സാങ്കേതികവിദ്യയില്‍ ഏകീകരണമില്ലാതെ മുടങ്ങിപ്പോകുകയായിരുന്നു. ഉത്പാദക കമ്പനികളുടെ ആവശ്യംകൂടി പരിഗണിച്ചാണ് ഇപ്പോള്‍ ഒറ്റബ്രാന്‍ഡാക്കുന്നത്.
നീര ഉത്പാദിപ്പിക്കുന്നവര്‍ക്ക് പരിശീലനം നല്‍കാന്‍ നാളികേര വികസന കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി. നീര ചെത്തുന്നവര്‍ക്കുള്‍പ്പെടെ കൂലിയും സേവനവ്യവസ്ഥകളും സര്‍ക്കാര്‍ സ്വീകരിക്കും. കാര്‍ഷികോത്പാദന കമ്മിഷണര്‍ സുബ്രതോ ബിശ്വാസ്, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ചന്ദ്രബാബു, കൃഷി ഡയറക്ടര്‍ എ.എം. സുനില്‍ കുമാര്‍, സ്പൈസസ് ബോർഡ് ചെയര്‍മാന്‍ ഡോ. രാജശേഖരന്‍, കേരള സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം. നാരായണന്‍, കാര്‍ഷിക സര്‍വകലാശാല, സി.പി.സി.ആര്‍.ഐ, നാളികേര വികസന ബോര്‍ഡ്, കേരഫെഡ്, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളുടെ പ്രതിനിധികള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
English Summary: New life to Neera
Share your comments