
റബ്ബര്‍ ബില്‍ 2022 : അഭിപ്രായങ്ങള്‍ മാര്‍ച്ച് 9 വരെ അറിയിക്കാം
റബ്ബര്‍ (പ്രൊമോഷന്‍ & ഡെവലപ്‌മെന്റ്) ബില്‍ 2022-ൻറെ പുതിയ നിയമ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി 2022 മാര്‍ച്ച് 09 വരെ നീട്ടി. കരടു ബില്ലിന്റെ കോപ്പി കൊമേഴ്‌സ് ഡിപ്പാര്‍ട്ടുമെന്റിന്റെയും (https://commerce.gov.in) റബ്ബര്‍ ബോര്‍ഡിൻറെയും (http://rubberboard.gov.in) വെബ് സൈറ്റുകളില്‍ ലഭ്യമാണ്. നിര്‍ദ്ദേശങ്ങള്‍ സെക്രട്ടറി, റബ്ബര്‍ബോര്‍ഡ്, സബ് ജയില്‍ റോഡ്, കോട്ടയം-686002 എന്ന വിലാസത്തിലോ ഇ മെയിലായോ ([email protected]) അറിയിക്കാം.
കൂടുതൽ ആദായം കിട്ടുന്ന റബ്ബറിന്റെ ഇടവിളകൾ ഏവ ?
ഉണക്കറബ്ബറില്‍ നിന്നുള്ള ഉത്പന്ന നിര്‍മ്മാണത്തില്‍ പരിശീലനം
റബ്ബര്‍ബോര്‍ഡിൻറെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.ടി.) ഉണക്കറബ്ബറില്‍ നിന്നുള്ള ഉത്പന്ന നിര്‍മ്മാണത്തില്‍ അഞ്ചു ദിവസത്തെ പരിശീലനം നല്‍കും. മോള്‍ഡഡ്, എക്‌സ്ട്രൂഡഡ്, കാലെന്‍ഡേര്‍ഡ് ഉത്പന്നങ്ങളുടെ നിര്‍മ്മാണം; റബ്ബര്‍കോമ്പൗണ്ടിങ്; പ്രോസസ്സ് കണ്‍ട്രോള്‍, വള്‍ക്കനൈസേറ്റ് പരിശോധനകള്‍; എം.എസ്.എം.ഇ. (മൈക്രോ, സ്‌മോള്‍ & മീഡിയം എന്റര്‍പ്രൈസസ്) പദ്ധതികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുള്ള പരിശീലനം ഫെബ്രുവരി 14 മുതല്‍ 18 വരെ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പറിലോ 04812353201 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം.
ഉണക്കി അടുക്കി വച്ചിരിക്കുന്ന റബ്ബർ ഷീറ്റ് പൂപ്പൽ പിടിച്ചോ? എങ്കിൽ അത് എളുപ്പത്തിൽ മാറ്റിയെടുക്കാം
റബ്ബറിൻറെ രോഗനിയന്ത്രണമാര്‍ഗ്ഗങ്ങളില്‍ ഓണ്‍ലൈന്‍ പരിശീലനം
റബ്ബറിനെ ബാധിക്കുന്ന രോഗങ്ങളുടെയും കീടങ്ങളുടെയും നിയന്ത്രണമാര്‍ഗ്ഗങ്ങളെക്കുറിച്ച് റബ്ബര്‍ ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഓണ്‍ലൈന്‍ പരിശീലനം നല്‍കും. ഫെബ്രുവരി 22-ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം. ഇ മെയില്‍: [email protected]
Share your comments