ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു
തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ചക്രവാതചുഴി ശക്തി പ്രാപിച്ച് തെക്കൻ ബംഗാൾ ഉൾകടലിന്റെ മധ്യ ഭാഗത്ത് ന്യുന മർദ്ദം രൂപപ്പെട്ടു.അടുത്ത 3 ദിവസം പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യത.
തെക്ക് കിഴക്കൻ അറബികടലിൽ നിന്ന് കേരള തീരം മുതൽ മധ്യ കിഴക്കൻ അറബികടലിൽ കർണാടക തീരം വരെ ന്യുന മർദ്ദ പാത്തി നിലനിൽക്കുന്നു.
ബംഗാൾ ഉൾക്കടലിലെ ന്യുന മർദ്ദ രൂപീകരണത്തിന്റെയും അറബിക്കടലിലെ ന്യുന മർദ്ദ പാത്തിയുടെയും സ്വാധീന ഫലമായി കേരളത്തിൽ ഒക്ടോബർ 31 വരെ വ്യാപകമായി ഇടി മിന്നലൊടു കൂടിയ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Share your comments