നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ (NFL) നിയമനം നടത്തുന്നു. എൻ.എഫ്.എല്ലിന്റെ വിവിധ യൂണിറ്റുകൾ/ ഓഫീസുകളിൽ നോൺ എക്സിക്യൂട്ടീവ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷാ നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. നവംബർ 10ന് വൈകുന്നേരം 5.30 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.nationalfertilizers.com സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.
പാനിപറ്റ് യൂണിറ്റ്
ജൂനിയർ എഞ്ചിനീയർ- 48 ഒഴിവുകൾ
അറ്റൻഡൻ്റ്- 9 ഒഴിവുകൾ
ലോക്കോ അറ്റൻഡൻ്റ്- 5 ഒഴിവുകൾ
ബറ്റിന്റ യൂണിറ്റ്
ജൂനിയർ എഞ്ചിനീയർ - 33 ഒഴിവുകൾ
ലോക്കോ അറ്റൻഡൻ്റ്- 7 ഒഴിവുകൾ
അറ്റൻഡൻ്റ് ഗ്രേഡ് -1- 9 ഒഴിവുകൾ
വിജയ്പൂർ യൂണിറ്റ്
ജൂനിയർ എഞ്ചിനീയർ- 28 ഒഴിവുകൾ
ലോക്കോ അറ്റൻഡൻ്റ്- 11 ഒഴിവുകൾ
അറ്റൻഡൻ്റ് ഗ്രേഡ് -1- 15 ഒഴിവുകൾ
18 വയസിനും 30 വയസിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. 200 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതി, പട്ടിക വർഗം, ഭിന്നശേഷിക്കാർ, വിമുക്ത ഭടൻമാർ എന്നിവർക്ക് ഫീസില്ല.
അപേക്ഷിക്കാനായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. സ്ക്രീനിൽ പുതിയ ഒരു പേജ് കാണാൻ കഴിയും. Recruitment Non- Executives (Workers) in Marketing, Transportation and various Technical Disciplines- 202 എന്ന ലിങ്ക് കാണാം. ഇതിൽ ക്ലിക്ക് ചെയ്യുക. വിശദ വിവരങ്ങൾ പൂരിപ്പിച്ച് അപേക്ഷ പൂർത്തിയാക്കണം. അപേക്ഷാ ഫീസ് ഓൺലൈനായാണ് അടയ്ക്കേണ്ടത്. അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
വിവിധ ജില്ലകളിലായുള്ള ഡ്രൈവർ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തും
ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനിലെ അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാം
Share your comments