ദേശീയ പാത അതോറിറ്റിയിലെ (NHAI - National Highway Authority India) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ആകെ 37 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. മാനേജർ, ഹിന്ദി ഓഫീസർ എന്നിവയുൾപ്പെടെയുള്ള തസ്തികകളിലാണ് ഒഴിവുകൾ. എഞ്ചിനീയറിംഗ് ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷാ സമർപ്പണം ഓൺലൈനായും ഓഫ്‌ലൈനായും നടത്താം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (28/09/2022)
അവസാന തീയതി
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 7 ആണ്.
ഈ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട മറ്റ് പ്രധാന വിവരങ്ങൾ :
ഒഴിവുകൾ
നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI) യിലേക്കാണ് റിക്രൂട്ട്‌മെന്റുകൾ. മാനേജർ, ഹിന്ദി ഓഫീസർ തസ്തികകളിലായി 37 ഒഴിവുകളാണുള്ളത്. അഖിലേന്ത്യാതലത്തിലാണ് ജോലി.
ബന്ധപ്പെട്ട വാർത്തകൾ: യുപിഎസ്‍സിലെ 37 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
ശമ്പളം
Rs.15,600-2,08,700 യാണ് എല്ലാ മാസവും ശമ്പളം.
പ്രായപരിധി
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം അനുസരിച്ച് ഉദ്യോഗാർത്ഥിയുടെ പരമാവധി പ്രായം 56 വയസ്സ് കവിയാൻ പാടില്ല. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ചട്ടങ്ങൾ പ്രകാരം പ്രായത്തിൽ ഇളവുണ്ടായിരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (25/09/2022)
അപേക്ഷകൾ അയക്കേണ്ട വിധം
ഓൺലൈനായും ഓഫ്‌ലൈനായും അപേക്ഷാ സമർപ്പിക്കാവുന്നതാണ്. അപേക്ഷാ ഫീസിൽ ഇളവുണ്ടായിരിക്കും.
Share your comments