കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിലെ (NIT) വിവിധ തസ്തികകളിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ആകെയുള്ള 150 ഒഴിവുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂനിയർ എൻജിനീയർ, സീനിയർ ടെക്നീഷ്യൻ, സൂപ്രണ്ട്, ടെക്നിക്കൽ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, ലാബ് അറ്റൻഡന്റ് എന്നീ തസ്തികകളിലാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ http://nitc.ac.in സന്ദർശിക്കാവുന്നതാണ്.
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 15 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (25/07/2023)
ഒഴിവുകളുടെ വിശദാംശങ്ങളും ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും
ജൂനിയർ എൻജിനീയർ (7ഒഴിവുകൾ)
വിദ്യാഭ്യാസ യോഗ്യത: ഫസ്റ്റ് ക്ലാസ് ബി.ഇബി.ടെക്സ്-സിവിൽ/ഇലക്ട്രിക്കൽ. അക്കാദമിക മികവോടെയുള്ള ഫസ്റ്റ് ക്ലാസ് ഡിപ്ലോമക്കാരെയും പരിഗണിക്കും.
പ്രായപരിധി: 30 വയസ്സ്.
സൂപ്രണ്ട് (10ഒഴിവുകൾ)
വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഭാഗത്തിൽ ഫസ്റ്റ് ക്ലാസ് ബിരുദം അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ബിരുദം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ പരിജ്ഞാനം അനിവാര്യം. സി.എ/ഐ.സി.ഡബ്ല്യൂ.എ/സി.എം.എ ഇന്റർമീഡിയറ്റ് കോഴ്സ് പാസായവർക്കും അപേക്ഷിക്കാം.
പ്രായപരിധി: 30 വയസ്സ്.
ബന്ധപ്പെട്ട വാർത്തകൾ: വ്യോമസേനയിൽ അഗ്നിവീറാകാൻ അവസരം
ടെക്നിക്കൽ അസിസ്റ്റന്റ് (30 ഒഴിവുകൾ)
വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബി.ഇ/ബി.ടെക്/എം.സി.എ അല്ലെങ്കിൽ അക്കാദമിക മികവോടെയുള്ള എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ഫസ്റ്റ്ക്ലാസ് ബി.എസ്.സി/സെക്കൻഡ് ക്ലാസ് എം.എസ്.സി.
പ്രായപരിധി: 30വയസ്സ്.
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ് (3ഒഴിവുകൾ)
വിദ്യാഭ്യാസ യോഗ്യത: ഫസ്റ്റ്ക്ലാസ് ബി.എസ്.സി/ബി.എ/ബി.കോമും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദവും. ലൈബ്രറി ഓട്ടോമേഷൻ ആൻഡ് നെറ്റ്വർക്കിങ് അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പി.ജി ഡിപ്ലോമ അഭിലഷണീയം.
പ്രായപരിധി: 30 വയസ്സ്.
സീനിയർ അസിസ്റ്റന്റ് (10ഒഴിവുകൾ)
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു/ തത്തുല്യം, ടൈപിങ് മിനിറ്റിൽ 35 വാക്ക് വേഗതയിൽ കുറയരുത്, വേഡ് പ്രോസസിങ്, സ്പ്രെഡ്ഷീറ്റ് അടക്കം കമ്പ്യൂട്ടറിൽ പ്രാവീണ്യമുണ്ടാകണം. ബിരുദവും സ്റ്റെനോഗ്രഫിസ്കില്ലും അഭികാമ്യം.
പ്രായപരിധി 33 വയസ്സ്.
ബന്ധപ്പെട്ട വാർത്തകൾ: കൊച്ചിൻ ഷിപ് യാർഡിലെ 300 വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷകളയക്കാം
സീനിയർ ടെക്നീഷ്യൻ (14 ഒഴിവുകൾ)
വിദ്യാഭ്യാസ യോഗ്യത: ശാസ്ത്രവിഷയങ്ങളിൽ 60 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു അല്ലെങ്കിൽ 50 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടുവും ഒരുവർഷത്തെ ഐ.ടി.ഐ കോഴ്സ് സർട്ടിഫിക്കറ്റും; അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സിയും 2വർഷത്തെ ഐ.ടി.ഐ സർട്ടിഫിക്കറ്റും അല്ലെങ്കിൽ ബന്ധപ്പെട്ടമേഖലയിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമയും. ബാച്ചിലേഴ്സ് ബിരുദം അഭിലഷണീയം.
പ്രായപരിധി 33 വയസ്സ്.
ജൂനിയർ അസിസ്റ്റന്റ് (24 ഒഴിവുകൾ)
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം. ടൈപിങ് മിനിറ്റിൽ 35 വാക്ക് വേഗത. കമ്പ്യൂട്ടർ പ്രാവീണ്യമുണ്ടാകണം.
പ്രായപരിധി 27 വയസ്സ്.
ടെക്നീഷ്യൻ (30ഒഴിവുകൾ)
വിദ്യാഭ്യാസ യോഗ്യത: സീനിയർ ടെക്നീഷ്യൻ യോഗ്യതക്ക് സാമാനം.
പ്രായപരിധി 27 വയസ്സ്.
ഓഫിസ് അറ്റൻഡന്റ് (7ഒഴിവുകൾ)
വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു/തത്തുല്യം.
പ്രായപരിധി 27 വയസ്സ്.
ലാബ് അറ്റൻഡന്റ് (15 ഒഴിവുകൾ)
വിദ്യാഭ്യാസ യോഗ്യത:ശാസ്ത്രവിഷയങ്ങളിൽ പ്ലസ് ടു/തത്തുല്യം.
പ്രായപരിധി 27 വയസ്സ്.
Share your comments