ബംഗാൾ ഉൾക്കടലിന്റെ പടിഞ്ഞാറ് മേഖലയിൽ നിന്ന് രൂപംകൊണ്ട നിവർ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറിയേക്കാം. ഇന്ന് ഇന്നുച്ചയ്ക്ക് ശേഷം അതിതീവ്ര ചുഴലിക്കാറ്റായി തമിഴ്നാടിന്റെ തീരത്ത് പ്രവേശിക്കുമ്പോൾ 120 മുതൽ 145 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റ് വീശാൻ സാധ്യതയുണ്ട്. നിവർ ചുഴലിക്കാറ്റ് കേരളത്തെ കാര്യമായി ബാധിക്കില്ല. എന്നാൽ പലയിടങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. അന്തരീക്ഷം പൊതുവേ മേഘാവൃതം ആയിരിക്കും.
തമിഴ്നാട്ടിൽ കനത്ത നാശം വിതയ്ക്കാൻ സാധ്യതയുള്ളതിനാൽ തമിഴ്നാട് സർക്കാർ അതിനുവേണ്ടിയുള്ള നടപടികൾ കൈക്കൊണ്ടു. ഇന്നു വൈകിട്ട് അഞ്ചുമണിയോടെ കൂടി 150 കിലോമീറ്റർ വരെ വേഗത കാറ്റു കൈവരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2018ൽ ഗജ ചുഴലിക്കാറ്റിന് ശേഷം ആദ്യമായാണ് ഒരു ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടുവാൻ എത്തുന്നത്. ഗജ ചുഴലിക്കാറ്റിൽ 50 ജീവനുകളാണ് പൊലിഞ്ഞു പോയത്.
സൗജന്യ കീടനാശിനി അവശിഷ്ട സാമ്പിൾ പരിശോധന
Share your comments