ചുഴലിക്കാറ്റിന്റെ ആദ്യഭാഗമാണ് പുതുശ്ശേരിക്കും മാരക്കാനത്തിനും ഇടയ്ക്കുള്ള ഭാഗത്ത് കര തൊട്ടത്. തമിഴ്നാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ചെന്നൈയിലെ പ്രധാന റോഡുകൾ അടച്ചു. മൊത്തം 77 ദുരിതാശ്വാസക്യാമ്പുകൾ തുറന്നിട്ടുണ്ട്. ചെന്നൈയിലും കാഞ്ചീപുരത്തു കനത്ത മഴ ഇപ്പോഴും തുടരുന്നു. മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും എന്നാണ് കരുതുന്നത്. കാറ്റിൻറെ ആദ്യ കേന്ദ്രഭാഗം പുതുച്ചേരിയിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ്. പുതുച്ചേ രിയെയും ആന്ധ്രപ്രദേശിലെ രണ്ടുജില്ലകളിലേയും കാറ്റും ബാധിക്കും. ഒരു ലക്ഷം പേരെ ഇതിനോടകംതന്നെ തമിഴ്നാട് തീരത്ത് എന്ന് ഒഴിപ്പിച്ചുട്ടു ണ്ടെന്നാണ് കണക്ക്. ദുരന്തത്തെ നേരിടാൻ എൻഡിആർഎഫ് സംഘങ്ങളും, സംസ്ഥാന ദുരന്ത നിവാരണ സേനയും രംഗത്തുണ്ട്. ചെന്നൈയിൽനിന്ന് തെക്കൻ തമിഴ്നാട്ടിലേക്കുള്ള മുഴുവൻ ട്രെയിനുകളും റദ്ദാക്കി. ഇതിൽ കേരളം വഴിയുള്ള രണ്ട് ട്രെയിനുകൾ ഉൾപ്പെടും.
സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതി പ്രകാരം വാഴ വിത്തുകൾ കൃഷിഭവനിൽ
Share your comments