സ്വന്തമായി ഒരു ബിസിനസ് എന്നത് ഏതൊരു പ്രവാസിയുടെയും സ്വപ്നമാണ്. സ്വപ്നം യാഥാർത്ഥ്യമാക്കാൻ നിങ്ങൾക്കൊപ്പം കൂടുന്നു നോർക്കയും കേരള സ്റ്റാർട്ട് മിഷനും. സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സാങ്കേതിക മേഖലയിലെ ബിസിനസ് അവസരങ്ങൾ ഒരുക്കി കൊടുക്കുവാൻ കേരള സ്റ്റാർട്ട് മിഷനും നോർക്കയും ചേർന്ന് നോർക്ക പ്രവാസി സ്റ്റാർട്ട് പ്രോഗ്രാം തുടങ്ങുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്നുമാസം പരിശീലനം നൽകും. സർക്കാരിൻറെ പ്രവാസി വായ്പ പദ്ധതി വഴി 30 ലക്ഷം രൂപ വരെ 15% സബ്സിഡിയോടെ ലഭിക്കും. രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്തശേഷം സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികൾക്ക് ഈ പദ്ധതിയിലേക്ക് വേണ്ടി അപേക്ഷിക്കാം കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കേണ്ട വെബ്സൈറ്റ്
http://norkapsp.startupmission.in
രാസകീടനാശിനികളെക്കാൾ കൂടുതൽ ഫലം തരുന്നു വേപ്പെണ്ണ
സംസ്ഥാനത്ത് ആദ്യമായി അണുഗുണ നിലവാര പരിശോധന തുടങ്ങി
തീറ്റപ്പുല്ലിനങ്ങളുടെ കൃഷിരീതികൾ പരിചയപ്പെടാം
Share your comments