<
  1. News

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക എസ്.ബി.ഐ ലോണ്‍ മേള; ഡിസംബര്‍ 19 മുതല്‍ 21 വരെ

ഡിസംബര്‍ 19 മുതല്‍ 21 വരെ നടക്കും. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായാണ് വായ്പാ മേള. കോഴിക്കോട് എസ്.ബി.ഐ റീജിയണല്‍ ബിസ്സിനസ്സ് ഓഫീസിലും, മറ്റ് ജില്ലകളിലെ എസ്.ബി.ഐ മെയിൻ ബ്രാഞ്ചുകളിലുമാണ് വായ്പാ മേള നടക്കുക. രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി നാട്ടില്‍ മടങ്ങി വന്ന പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം.

Meera Sandeep
പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക എസ്.ബി.ഐ ലോണ്‍ മേള; ഡിസംബര്‍ 19 മുതല്‍ 21 വരെ
പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക എസ്.ബി.ഐ ലോണ്‍ മേള; ഡിസംബര്‍ 19 മുതല്‍ 21 വരെ

കോഴിക്കോട്: തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ലോണ്‍ മേള ഡിസംബര്‍ 19 മുതല്‍ 21 വരെ നടക്കും. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായാണ് വായ്പാ മേള. കോഴിക്കോട് എസ്.ബി.ഐ റീജിയണല്‍ ബിസ്സിനസ്സ് ഓഫീസിലും, മറ്റ് ജില്ലകളിലെ എസ്.ബി.ഐ മെയിൻ ബ്രാഞ്ചുകളിലുമാണ് വായ്പാ മേള നടക്കുക. രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി നാട്ടില്‍ മടങ്ങി വന്ന പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം.

ബന്ധപ്പെട്ട വാർത്തകൾ: കർഷകർക്കായി, SBI പുതിയ വായ്‌പ്പ പദ്ധതി കൊണ്ടുവരുന്നു; സഫൽ യോജനയെക്കുറിച്ചുള്ള എല്ലാ പ്രധാന വിശദാംശങ്ങളും അറിയുക

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി പ്രകാരമാണ് വായ്പാ മേള. പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് പദ്ധതി പ്രകാരം അനുവദിക്കുക.

കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.

തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴിലോ, ബിസ്സിനസ്സ് സംരംഭങ്ങളോ തുടങ്ങുന്നതിനും നിലവിലുളളവ വിപുലപ്പെടുത്തുന്നതിനും സഹായകരമാകുന്നതാണ് പദ്ധതി. സംസ്ഥാനത്തെ 18 ബാങ്കിങ്ങ്, ധനകാര്യ സ്ഥാപനങ്ങളുടെ 6000 ത്തോളം ശാഖകള്‍ വഴി പദ്ധതി ലഭ്യമാണ്. വിശദവിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റില്‍ ലഭ്യമാണ്.

പങ്കെടുക്കാന്‍ താല്‍പര്യമുളള പ്രവാസി സംരംഭകര്‍ ഡിസംബര്‍ 15 നകം നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.norkaroots.org വഴി രജിസ്റ്റര്‍ ചെയ്യണം. നോര്‍ക്ക റൂട്‌സില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നവര്‍ക്ക് മാത്രമേ ലോണ്‍ മേളയില്‍ പങ്കെടുക്കാനാവൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2770 511, +91-7736 917 333 (വാട്‌സ്ആപ്പ്) എന്നീ നമ്പറുകളിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

English Summary: NORKA SBI Loan Fair for non-resident entrepreneurs; December 19 to 21

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds