കൊറോണയ്ക്ക് പുറമേ ഇപ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങള് വെട്ടുക്കിളി ആക്രമണഭീതിനേരിടുകയാണ് പാക്കിസ്ഥാനില് നിന്നുള്ള വെട്ടുകിളികളുടെ കൂട്ടമാണ് ഉത്തരേന്ത്യയില് എത്തിയത്. ഇവ വ്യാപക വിളനാശത്തിന് കാരണമാവുകയാണ്. ഈ വര്ഷം ഇന്ത്യയില് വെട്ടുകിളി ആക്രമണമുണ്ടായേക്കുമെന്ന് എഫ്എഓ നേരത്തെ മുന്നറിയിപ്പ് നല്കിയിരുന്നു.രാജസ്ഥാന്, മധ്യപ്രദേശ്, ഉത്തര്പ്രദേശ് എന്നീ സംസ്ഥാനങ്ങളില് വ്യാപകമായി വിളകള് നശിപ്പിക്കുകയാണ്.
മധ്യപ്രദേശില്‍ 27 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വെട്ടുക്കിളി ആക്രമണമാണ് നേരിടുന്നത്. ഇത് മൂലം മധ്യപ്രദേശില്‍ മാത്രം ആയിരക്കണക്കിന് കോടി രൂപയുടെ വിളനാശമുണ്ടാവുമെന്ന് വിദഗ്ദ മുന്നറിയിപ്പ്.
മധ്യപ്രദേശില്‍ പ്രവേശിച്ച വെട്ടുകിളികള്‍ ബുധിനിയിലടക്കം കനത്ത വിളനാശമുണ്ടാക്കി. നിലവില്‍ സംസ്ഥാനത്ത് പച്ചക്കറി, പഴ കൃഷികള്‍ക്ക് നേരെയാണ് വെട്ടുകിളി ആക്രമണമുണ്ടായത്. കോട്ടണ്‍, മുളക് കൃഷികള്‍ക്കും ഇവ ഭീഷണി സൃഷ്ടിച്ചേക്കുമോ എന്ന് ആശങ്കയുണ്ട്. വെട്ടുകിളികളെ നിയന്തിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് എണ്ണായിരം കോടി രൂപയുടെ കൃഷി നാശം ഇവ സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: രോഗങ്ങളകറ്റാൻ കൂൺ
Share your comments