രാജ്യത്തെ വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും, വിവിധ പ്രദേശങ്ങളിലും അടുത്ത ഏതാനും ദിവസങ്ങളിൽ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിക്കുന്നു. മെയ് 29, മെയ് 30 തീയതികളിൽ ഉയർന്ന അളവിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്രം അറിയിച്ചു. മെയ് 31 വരെ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.
വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ മെയ് 28 മുതൽ മെയ് 31 വരെ ഇടിമിന്നൽ, ഇടയ്‌ക്കിടെയുള്ള ശക്തമായ കാറ്റ്, അതോടൊപ്പം ചുഴലിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഇത് കൂടാതെ, നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രത്തിന്റെ ഓദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. മെയ് 29 നും മെയ് 30 നും ഏറ്റവും ഉയർന്ന നിരക്കിൽ മഴ പെയ്യുമെന്നും, അതിനു ശേഷം മഴയുടെ ശക്തി കുറയുമെന്ന് ഐഎംഡിയുടെ ഓദ്യോഗിക കാലാവസ്ഥ ബുള്ളറ്റിനിൽ അറിയിച്ചു.
രാജസ്ഥാനിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ
രാജസ്ഥാനിലെ പ്രധാന സ്ഥലങ്ങളായ ജയ്പൂർ, ബിക്കാനീർ, ജോധ്പൂർ, അജ്മീർ, ഭരത്പൂർ ഡിവിഷനുകളിൽ 50 മുതൽ 60 കിലോമീറ്റർ വേഗതയിൽ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് ഐഎംഡി ഉദ്യോഗസ്ഥൻ പറഞ്ഞു. രാജസ്ഥാനിൽ മെയ് 30, മെയ് 31 തീയതികളിൽ 'യെല്ലോ' അലർട്ടും ഐഎംഡി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ പാശ്ചാത്യ അസ്വസ്ഥതയുടെ പ്രഭാവം മൂലം, മെയ് 28 നും മെയ് 30 നും ഇടയിൽ വടക്കുപടിഞ്ഞാറൻ രാജസ്ഥാനിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആലിപ്പഴം പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്രം കൂട്ടിച്ചേർത്തു. മെയ് 28 നും മെയ് 29 നും വടക്കൻ രാജസ്ഥാനിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളം, ലക്ഷദ്വീപ്, കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ചെറിയ തോതിൽ മഴ ലഭിക്കും, ഇതോടൊപ്പം ഇടി മിന്നൽ, കാറ്റ് എന്നിവയും അനുഭവപ്പെടും. മെയ് 31, ജൂൺ 1 തീയതികളിൽ തമിഴ്‌നാട്ടിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും മെയ് 29, മെയ് 31, ജൂൺ 1 തീയതികളിൽ കേരളത്തിലും മെയ് 31 നും ജൂൺ 1 നും ഇടയിൽ തെക്കൻ ഉൾപ്രദേശങ്ങളിലും കർണാടകയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബെംഗളൂരുവിൽ മെയ് 29 മുതൽ ജൂൺ 1 വരെ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: വിവിധ രാജ്യങ്ങളിലേക്ക് പൊടിയരി കയറ്റുമതി ചെയ്യാൻ അനുമതി നൽകി കേന്ദ്ര സർക്കാർ
Pic Courtesy: Pexels.com
Source: Indian Meteorological Department
Share your comments