<
  1. News

ഇനി SBI Retirement Benefit Fund ലും നിക്ഷേപിക്കാം

റിട്ടയര്‍മെൻറ് ജീവിതം അനായാസമാക്കാൻ ഫണ്ടുമായി SBI. SBI Retirement Benefit Fund എന്ന പേരിലാണ് പുതിയ ഫണ്ട്. പരമാവധി 50 ലക്ഷം രൂപ വരെ സൗജന്യമായി ടേം ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നതാണ് ഫണ്ട്. .ഈ ഫണ്ടിൻെറ സബ്‍സ്‍ക്രിപ്ഷൻ എസ്ബിഐ ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി മൂന്ന് വരെയാണ് NFO . SIP യായി നിക്ഷേപം തുടരാം

Meera Sandeep
SBI Retirement Benefit Fund
SBI Retirement Benefit Fund

റിട്ടയര്‍മെൻറ് ജീവിതം അനായാസമാക്കാൻ ഫണ്ടുമായി SBI. SBI Retirement Benefit Fund എന്ന പേരിലാണ് പുതിയ ഫണ്ട്. പരമാവധി 50 ലക്ഷം രൂപ വരെ സൗജന്യമായി ടേം ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നതാണ് ഫണ്ട്. 

ഈ ഫണ്ടിൻെറ സബ്‍സ്‍ക്രിപ്ഷൻ എസ്ബിഐ ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി മൂന്ന് വരെയാണ് NFO. SIP യായി നിക്ഷേപം തുടരാം.

സമഗ്രമായ റിട്ടയർമെൻറ് സേവനങ്ങൾ നൽകുകയാണ് ഫണ്ടിൻെറ ലക്ഷ്യം. അഞ്ച് വർഷം മുതൽ റിട്ടയര്‍മെൻറ് വരെ നിക്ഷേപം തുടരാനാകും. അഗ്രസ്സീവ്, ഹൈബ്രിഡ് എന്നിങ്ങനെ നാലു തരം ഫണ്ടുകൾ ലഭ്യമാണ്. പദ്ധതിയ്ക്ക് കീഴിൽ വിദേശ ഓഹരികളിലും ഗോൾഡ് ഇടിഎഫുകളിലുമൊക്കെ നിക്ഷേപം നടത്താനാകും.

നിക്ഷേപകരുടെ പ്രായം അനുസരിച്ച് താരതമ്യേന റിസ്ക്ക് കുറഞ്ഞ ആസ്തികളിലേയ്ക്ക് നിക്ഷേപം വഴി മാറ്റുന്നതിനുള്ള ഓപ്ഷനുമുണ്ട്. നിലവിലെ നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട പരമാവധി പ്രായം എത്തിയ നിക്ഷപകരുടെ നിക്ഷേപമാണ് ഇത്തരത്തിൽ കൈമാറ്റം ചെയ്യുന്നത്. 

65 വയസ് വരെയാണ് പദ്ധതിയിൽ നിക്ഷേപം നടത്താൻ ആകുക. നിക്ഷേപത്തിന് നികുതി ഇളവുകൾ ലഭിയ്ക്കും.

English Summary: Now you can also invest in SBI Retirement Benefit Fund

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds