ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം പടിഞ്ഞാറ് ദിശ കേന്ദ്രമാക്കി സഞ്ചരിക്കുന്നു. നിലവിൽ ന്യൂനമർദ്ദ ഫലമായി അടുത്ത ദിവസങ്ങളിൽ മഴ പ്രതീക്ഷിക്കുന്നത് മഹാരാഷ്ട്ര, ഗുജറാത്ത്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ്.കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടത്തരം മഴയ്ക്ക് മാത്രമാണ് സാധ്യത.
പൊതുവേ അന്തരീക്ഷം മേഘാവൃതമായി ഇരിക്കും. സെപ്റ്റംബർ 10ന് ശേഷം ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദം കേരളത്തിൽ മഴയുടെ തോത് വർദ്ധിപ്പിക്കും. അതുകൊണ്ട് ഞായറാഴ്ച മുതൽ മഴ വീണ്ടും കേരളത്തിൽ സജീവമാകും. നിലവിലെ റിപ്പോർട്ടുകളനുസരിച്ച് ഈ മാസം ലഭിക്കുന്ന മഴയുടെ തോത് ശരാശരിയിൽ കൂടുതലായിരിക്കും. ഒക്ടോബർ 10ന് ശേഷം തുലാവർഷം കേരളത്തിൽ ശക്തി പ്രാപിക്കുന്നതാണ്.
The low pressure area in the Bay of Bengal after September 10 will increase the rainfall in Kerala.
പ്രത്യേക ജാഗ്രത നിർദേശം(Special Caution)
08-09-2021 മുതൽ 11-09-2021 വരെ: തെക്ക്- പടിഞ്ഞാറ്, മധ്യ- പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
Share your comments