ഓലയുടെ സബ്‌സിഡിയറിയായ 'ഓല ഇലക്ട്രിക്' രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. പുതിയൊരു മേഖലയിലേക്കാണ് ഓല ഇപ്പോള്‍ കടക്കുന്നത്.
ഇതിന്റെ ഭാഗമായി രാജ്യത്ത് ഒരുലക്ഷം ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് പദ്ധതി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മറ്റ് വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല.
ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഓണ്‍ലൈന്‍ ടാക്‌സി മേഖലയില്‍ നിന്ന് മറ്റൊരു മേഖലയിലേക്കാണ് ഓല കടക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്ത് ഇപ്പോള്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ലഭ്യമാണെങ്കിലും മറ്റ് ഇരുചക്ര വാഹനങ്ങളെ പോലെ, ഇവയ്ക്ക് വലിയ വിപണിയില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.
ഇന്ത്യന്‍ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന എല്ലാം ഓലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സാധാരണക്കാര്‍ക്ക് പ്രാപ്യമാകുന്ന വിലക്കുറവില്‍ ആയിരിക്കും സ്‌കൂട്ടറുകള്‍ ഓള വിപണിയില്‍ ഇറക്കുക എന്നാണ് സൂചന. വിദേശരാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നത് സംബന്ധിച്ചും പദ്ധതികളുണ്ട്.
ഒരു ലക്ഷം ചാര്‍ജിങ് പോയന്റുകള്‍
രാജ്യത്തെ നാനൂറ് നഗരങ്ങളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ചാര്‍ജ് ചെയ്യുന്നതിനായി ചാര്‍ജിങ് പോയന്റുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. മൊത്തം ഒരുലക്ഷം ചാര്‍ജിങ് പോയന്റുകള്‍ ആണ് സ്ഥാപിക്കുക എന്നാണ് വിവരം. ഇതിനായി 'ഹൈപ്പര്‍ചാര്‍ജര്‍ നെറ്റ് വര്‍ക്ക്' തന്നെ ഒരുക്കും.
Fast charging
ഓല സ്‌കൂട്ടര്‍ ചാർജിങ് നെറ്റ് വര്‍ക്കിന് മറ്റ് ചില പ്രത്യേകതകളും ഉണ്ടായിരിക്കും. 18 മിനിട്ടുകൊണ്ട് ബാറ്ററി 50% ചാര്‍ജ്ജ് ചെയ്യാനാകും എന്നാണ് റിപ്പോര്‍ട്ട്. 75Km യാത്ര ചെയ്യാന്‍ ഇത് മതിയാകും. ജനം എങ്ങനെ ഇതിന് സ്വീകരിക്കും എന്നാണ് അറിയേണ്ടത്.
24,00 കോടി കഴിഞ്ഞ വര്‍ഷമാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാണത്തിലേക്ക് കടക്കുന്ന കാര്യം ഓല പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടില്‍ സ്‌കൂട്ടര്‍ ഫാക്ടറി സ്ഥാപിക്കുന്നതിനായി 2,400 കോടി രൂപയുടെ നിക്ഷേപവും പ്രഖ്യാപിക്കുകയുണ്ടായി. പ്രതിവര്‍ഷം 20 ലക്ഷം സ്‌കൂട്ടറുകള്‍ നിര്‍മിക്കാവുന്ന ഫാക്ടറിയാണ് തമിഴ്‌നാട്ടില്‍ സ്ഥാപിക്കുന്നത്.
ഘട്ടം ഘട്ടമായി ചാര്‍ജ്ജിങ് പോയന്റുകള്‍ ഇല്ലാത്തതാണ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഡിമാന്റ് കുറയാനുള്ള കാരണം എന്നാണ് വിലയിരുത്തല്‍. ആദ്യ ഘട്ടത്തില്‍ 100 നഗരങ്ങളിലായി 5,000 ചാര്‍ജിങ് പോയന്റുകളാണ് ഓല സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നത്. ഷോപ്പിങ് മാളുകള്‍, ഐടി പാര്‍ക്കുകള്‍, ഓഫീസ് കോംപ്ലക്‌സുകള്‍ തുടങ്ങിയ കേന്ദ്രീകരിച്ചായിരുന്നു ചാര്‍ജ്ജിങ് പോയന്റുകള്‍.
പ്രത്യേക ആപ്പും Electric scooterകള്‍ക്കായി പ്രത്യേക ആപ്പും ഉണ്ടാകും. Ola Electric App ല്‍ ചാര്‍ജിങ്ങിന്റെ തത്സമയ നില അറിയാനുള്ള സംവിധാനം ഉണ്ടാകും. ആപ്പ് വഴി തന്നെ ചാര്‍ജ്ജിങ്ങിന്റെ പണവും നല്‍കാനാകും. ഇത് കൂടാതെ ഒരു ഹോം ചാര്‍ജറും ഉണ്ടായിരിക്കും. വീട്ടില്‍ നേരിട്ട് പ്ലഗ്ഗില്‍ നിന്ന് ചാര്‍ജ്ജ് ചെയ്യാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത
Share your comments