കോട്ടയം: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതിയുടെ ഭാഗമായി ജില്ലയിൽ പുതുതായി ആരംഭിച്ചത് 4317 സംരംഭങ്ങൾ. ആകെ 262.58 കോടി രൂപയുടെ നിക്ഷേപവും 9012 പേർക്ക് തൊഴിലവസരങ്ങളും സൃഷ്ടിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍: MSME സംരംഭക രംഗത്ത് മികച്ച അവസരങ്ങളുണ്ടാക്കി
ഭക്ഷ്യസംസ്‌ക്കരണ മേഖലയിൽ 1021 സംരംഭങ്ങളും ഗാർമെന്റ് -ടെയിലറിംഗ് മേഖലയിൽ 638, ട്രേഡിംഗ് മേഖലയിൽ 1169, മറ്റ് മേഖലകളിലായി 1489 എന്നിങ്ങനെയാണ് പുതിയ സംരംഭങ്ങൾ ആരംഭിച്ചത്. പദ്ധതി ഒരു വർഷം പൂർത്തിയാകുമ്പോഴേക്കും ലക്ഷ്യമിട്ടതിലും കൂടുതൽ സംരംഭങ്ങൾ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം.വി. ലൗലി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: കാര്‍ഷിക സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു പരിശീലനം, വായ്പാ , വിപണനം ഇവയ്ക്ക് സഹായം കൃഷി വകുപ്പ് തരും.
പദ്ധതിയുടെ നടത്തിപ്പിനായി ജില്ലയിൽ 77 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 84 ഇന്റേൺസിനെ നിയമിച്ചിട്ടുണ്ട്. സംരംഭർക്ക് വായ്പകളും സബ്സിഡികളും ലഭിക്കുന്നതിനുവേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകുന്നതോടൊപ്പം വിവിധ പദ്ധതികൾ സംബന്ധിച്ച ബോധവത്ക്കരണവും വിവിധ വകുപ്പുകൾ വഴി ലഭിക്കേണ്ട ലൈസൻസുകളും കരസ്ഥമാക്കുന്നതിന് ആവശ്യമായ സഹായം ഹെൽപ്പ് ഡെസ്‌ക് വഴി ഇന്റേൺസ് ചെയ്യുന്നുണ്ട്.
ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുമായി ഏകദിനശില്പശാലകളും ലോൺ/ലൈസൻസ് മേളകളും സംഘടിപ്പിച്ചിട്ടുണ്ട്.
Share your comments