സംരംഭകത്വ വികസന പദ്ധതിയിൽ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകൾ ഈടില്ലാതെ ലഭ്യമാക്കുമെന്നു കേരള ഫിനാൻഷ്യൽ കോർപറേഷൻ സിഎംഡി ടോമിൻ ജെ തച്ചങ്കരി അറിയിച്ചു. അപേക്ഷകർ സമർപ്പിക്കുന്ന രേഖകൾ മുഖവിലക്കെടുത്താണ്. ഇത്തരം വായ്പകളിൽ 50% തുക മുൻകൂറായി നൽകും.
അപേക്ഷിച്ച് ഒരാഴ്ചക്കകം തന്നെ തുക നൽകും. സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്കു വളരെ പെട്ടെന്ന് തന്നെ വായ്പ അനുവദിക്കുന്നു.
മൂന്നു വർഷം വരെ തിരിച്ചടവ് കാലാവധിയുള്ള ഈ വായ്പകളിലേക്ക് ആഴ്ചതോറും ഗൂഗിൾ പേ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെയുള്ള തിരിച്ചടവ് നടത്താനുള്ള സൗകര്യവും ഉണ്ട്. പദ്ധതിയിൽ വായ്പകൾ 7% പലിശയിൽ (3% സംസ്ഥാന സർക്കാർ സബ്സിഡി) ഉൾപ്പെടെ ആണ് നൽകുന്നത്.
Kerala Financial Corporation, Vellayambalam,
Thiruvananthapuram 695033, Kerala, India.
Phone : 0471 2737576
www.kfc.org | kfc@kfc.org
Share your comments