ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡിലെ 313 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് ഒ.എൻ.ജി.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.ongcindia.com സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.
ഒക്ടോബർ 12 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. എഞ്ചിനീയറിങ്, ജിയോ സയൻസ് വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. ഗേറ്റ് 2020 സ്കോർ അടിസ്ഥാനമാക്കിയാണ് നിയമനം. ജനറൽ, ഇ.ഡബ്ള്യൂ.എസ്, ഒ.ബി.സി വിഭാഗക്കാർക്ക് 300 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ അയക്കാവുന്നതാണ്. ഹോം പേജിൽ കാണുന്ന career ടാബിൽ ക്ലിക്ക് ചെയ്യാം. തുടർന്ന് Recruitment of GTs in Engineering & Geoscience disciplines through GATE 2020 score എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. New applicant ൽ ക്ലിക്ക് ചെയ്യാം. ഗേറ്റ് രജിസ്ട്രേഷൻ നമ്പറും മെയിൽ ഐ.ഡിയും എന്റർ ചെയ്യുക. ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം. തുടർന്ന് അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക. അപേക്ഷയുടെ പ്രിന്റെടുത്ത് സൂക്ഷിക്കുകയും ചെയ്യാം.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിലെ അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
Share your comments