ഓയിൽ ആൻഡ് നാച്യുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡിലെ (ONGC) 309 ഗ്രാജ്വേറ്റ് ട്രെയിനി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
ഗേറ്റ് പരീക്ഷയിൽ ലഭിച്ച സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. സിമന്റിങ് മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രമെന്റേഷൻ, പ്രൊഡക്ഷൻ പെട്രോളിയം, എൻവയോൺമെന്റ്, റിസർവോയർ, കെമിസ്റ്റ്, ട്രാൻസ്പോർട്ട് ഓഫീസർ തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകൾ.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഒ.എൻ.ജി.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ongcindia.com സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 1 ആണ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്.
ഒഴിവുകളുടെ വിശദാംശങ്ങൾ
- സിമന്റിങ് മെക്കാനിക്കൽ- 6
- സിമന്റിങ് പെട്രോളിയും- 1
- സിവിൽ- 18
- ഡ്രില്ലിംഗ് മെക്കാനിക്കൽ- 28
- ഇലക്ട്രിക്കൽ- 40
- ഇലക്ട്രോണിക്സ്- 5
- ഇൻസ്ട്രമെന്റേഷൻ- 32
- മെക്കാനിക്കൽ- 33
- പ്രൊഡക്ഷൻ മെക്കാനിക്കൽ- 15
- പ്രൊഡക്ഷൻ കെമിക്കൽ- 16
- പ്രൊഡക്ഷൻ പെട്രോളിയം- 12
- എൻവയോൺമെന്റ്- 5
- റിസർവോയർ- 9
- കെമിസ്റ്റ്- 14
- ജിയോളജിസ്റ്റ്- 19
- ജിയോഫിസിസ്റ്റ് സർഫസ്- 24
- ജിയോഫിസിസ്റ്റ് വെൽസ്- 11
- മെറ്റീരിയൽസ് മാനേജ്മെന്റ് ഓഫീസർ- 13
- ട്രാൻസ്പോർട്ട് ഓഫീസർ- 8
യോഗ്യതാ പരീക്ഷയിൽ നേടിയ മാർക്ക്, ഗേറ്റ് സ്കോർ, അഭിമുഖത്തിൽ ലഭിച്ച മാർക്ക് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക.
അപേക്ഷകൾ അയയ്‌ക്കേണ്ട വിധം
അപേക്ഷിക്കാനായി ആദ്യം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന Careers എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്ത് തുടർന്ന് Recruitment of GTs in Engineering & Geoscience disciplines through GATE 2021 score എന്ന ടാബിൽ ക്ലിക്ക് ചെയ്യാം. പുതിയ ഒരു പേജ് തുറക്കപ്പെടും. അവിടെ New applicant എന്ന ടാബ് കാണാം. അതിൽ ക്ലിക്ക് ചെയ്യുക. ഗേറ്റ് 2021 രജിസ്റ്റർ നമ്പർ, ഇമെയിൽ ഐ.ഡി, ഡേറ്റ് ഓഫ് ബർത്ത് എന്നിവ നൽകി ലോഗിൻ ചെയ്യാം. അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം നിശ്ചിത രേഖകൾ അപ്ലോഡ് ചെയ്യണം. അപേക്ഷാ ഫീസ് ഓൺലൈനായി അടച്ചതിന് ശേഷം submit ൽ ക്ലിക്ക് ചെയ്യുക. അപേക്ഷ ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കാം.
ജനറൽ, ഇ.ഡബ്ള്യൂ.എസ്, ഒ.ബി.സി വിഭാഗക്കാർക്ക് 300 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക ജാതി, പട്ടിക വർഗം, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.
ട്രൈബ്യൂണൽ ഓഫീസിൽ നിലവിലുള്ള ഒഴിവുകളിലേയ്ക്ക് ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു
Share your comments