ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കമ്പനി ലിമിറ്റഡിലെ (ONGC) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എച്ച്.ആർ എക്സിക്യൂട്ടീവ്, പി.ആർ ഓഫീസർ, എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. യു.ജി.സി നെറ്റ് 2020 സ്കോർ അടിസ്ഥാനമാക്കിയാണ് നിയമനം നൽകുന്നത്. ഒ.എൻ.ജി.സി യുടെ ഒഫീഷ്യൽ വെബ്സൈറ്റ് വിസിറ്റ് ചെയ്‌ത് അപേക്ഷാ ഫോം ഡൌൺലോഡ് ചെയ്യാവുന്നതാണ്.
നിശ്ചിത വിഷയങ്ങളിൽ യു.ജി.സി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കമ്പനി ലിമിറ്റഡിലെ എച്ച്.ആർ എക്സിക്യൂട്ടീവ്, പി.ആർ ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
അവസാന തീയതി
അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 4, 2022 ആണ്.
വിദ്യാഭ്യാസ യോഗ്യത
പേഴ്സണൽ മാനേജ്മെന്റ്/ എച്ച്.ആർ.ഡി/ എച്ച്.ആർ.എം എന്നിവയിലുള്ള എം.ബി.എ സ്പെഷ്യലൈസേഷനാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. കുറഞ്ഞത് 60 ശതമാനം മാർക്കോടെ ജയിച്ചവരായിരിക്കണം. പേഴ്സണൽ മാനേജ്മെന്റ്/ ഐ.ആർ/ ലേബർ വെൽഫെയർ എന്നിവയിലുള്ള ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാം. അതല്ലെങ്കിൽ രണ്ടു വർഷം ദൈർഘ്യമുള്ള പി.എം/ ഐ.ആർ/ ലേബർ വെൽഫെയർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 60 ശതമാനം മാർക്കുണ്ടായിരിക്കണം. ഐ.ഐ.എമ്മിൽ നിന്ന് കുറഞ്ഞത് 60 ശതമാനം മാർക്കോടെ പി.ജി.ഡി.എം കഴിഞ്ഞവർക്ക് എച്ച്.ആർ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാം.
വനിത മെസഞ്ചർ തസ്തികയിലുള്ള ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു
പബ്ലിക് റിലേഷൻസ്, ജേണലിസം, മാസ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ ബിരുദാനന്തര ബിരുദമോ രണ്ട് വർഷത്തെ ഡിപ്ലോമയോ ഉള്ളവർക്ക് പബ്ലിക് റിലേഷൻ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം.
യു.ജി.സി നെറ്റ് ജൂൺ 2020 സ്കോറിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്യും.
എച്ച്.ആർ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ലേബർ വെൽഫെയർ, പേഴ്സണൽ മാനേജ്മെന്റ്, ഇൻഡസ്ട്രിയൽ റിലേഷൻസ്, ലേബർ ആൻഡ് സോഷ്യൽ വെൽഫെയർ, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ യു.ജി.സി നെറ്റ് യോഗ്യത നേടണം. മാസ് കമ്മ്യൂണിക്കേഷനിൽ നെറ്റ് യോഗ്യതയുള്ളവർക്ക് പി.ആർ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം.
Share your comments