News

ഉള്ളി കയറ്റുമതിക്ക് കര്‍ഷകര്‍ക്ക് നല്‍കിയിരുന്ന ധനസഹായം ഇരട്ടിയാക്കി

ഉള്ളി കയറ്റുമതിക്ക് കര്‍ഷകര്‍ക്ക് നല്‍കിയിരുന്ന പ്രോല്‍സാഹന ധനസഹായം കേന്ദ്ര ഗവണ്‍മെന്റ് അഞ്ച് ശതമാനത്തില്‍ നിന്ന് പത്ത് ശതമാനമായി ഉയര്‍ത്തി. ആഭ്യന്തരവിപണിയില്‍ ഉള്ളിക്ക് മികച്ച വില ലഭിക്കാന്‍ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ. ഉള്ളിയുടെ വിപണി വില നിയന്ത്രണ വിധേയമായതിനാല്‍ ലഭ്യത വര്‍ദ്ധിച്ചിട്ടുണ്ട്. ഉള്ളിയുടെ ആഭ്യന്തര വിലയില്‍ സ്ഥിരത കൊണ്ടുവരുന്നതിനായി ഉള്ളി കയറ്റുമതി പ്രോത്സാഹിപ്പിക്കാനും കാര്‍ഷിക മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. 2018 ജൂലൈയ്ക്ക് മുമ്പ് ഉള്ളിയ്ക്ക് കയറ്റുമതി ധനസഹായം നല്‍കിയിരുന്നില്ല. കാര്‍ഷിക കയറ്റുമതിയില്‍ ഏറ്റവും ഉയര്‍ന്ന ധനസഹായം ഉള്ളിയ്ക്കാണ് ലഭിക്കുന്നതെന്ന് കാര്‍ഷിക മന്ത്രാലയം വ്യക്തമാക്കി.


Share your comments