News

പ്രളയത്തെ അതിജീവിച്ചത് പതിനഞ്ചിനം നെല്‍വിത്തുകള്‍

ഇക്കഴിഞ്ഞ മഹാപ്രളയത്തെ അതിജീവിച്ചത് കേരളത്തിലെ പതിനഞ്ചിനം നെല്‍വിത്തുകള്‍. എട്ടുമുതല്‍ 15 ദിവസംവരെ മുങ്ങിനിന്നിട്ടും നശിക്കാത്ത വിത്തുകളെ ആണ് പ്രളയത്തെ അതിജീവിച്ച വിത്തുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലുള്ള ജീന്‍ബാങ്കിൻ്റെ സര്‍വ്വേയിലാണ് ഇവ കണ്ടെത്തിയിട്ടുള്ളത്. വയനാട് ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിത്തിനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. മാനന്തവാടിക്കടുത്ത അത്തിക്കൊല്ലിയില്‍നിന്ന് ചെന്താടി, തൊണ്ടി, വെളിയന്‍, ഗന്ധകശാല, എച്ച് 4, കല്ലടിയാരന്‍, ചെന്നെല്ല്, ചെന്നെല്‍തൊണ്ടി എന്നിവയും ബത്തേരിയിൽ നിന്നും മല്ലിക്കുറവ്,രാംലി എന്നീയിനങ്ങളും പ്രളയത്തെ അതിജീവിച്ചതായി കണ്ടെത്തി.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ നിന്ന് ഒറീസ, വേതാന്തം, ചിറ്റേനി എന്നീ ഇനങ്ങളും ആലപ്പുഴ ജില്ലയിലെ കുറ്റിയത്തോട് നിന്ന് ആര്യന്‍ എന്ന നെല്ലിനവും പ്രളയത്തെ അതിജീവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ വിത്തിനങ്ങളുടെ അതിജീവന ശേഷി ശാസ്ത്രീയമായി തെളിയിക്കേണ്ടതിനാൽ ഓരോ വിത്തും പ്രത്യേകം ജലസംഭരണിയിലാക്കി ഓരോ ദിവസവും ജല നിരപ്പ് ഉയര്‍ത്തി നിരീക്ഷിക്കും.അതിന് ശേഷം മാത്രമെ ഔദ്യോഗിക .പ്രഖ്യാപനമുണ്ടാകൂ.


English Summary: Paddy variety that survived flood

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine