<
  1. News

സപ്ലൈകോ വഴി 45 രൂപ നിരക്കിൽ സവാള വിതരണം നവംബർ 3 മുതൽ

സംസ്ഥാനത്ത് അനുഭവപ്പെടുന്ന രൂക്ഷമായ സവാള ക്ഷാമവും വിലക്കയറ്റവും പരിഹരിക്കുന്നതിനായി സപ്ലൈകോ നാഫെഡ് വഴി സംഭരിച്ച സവാളയുടെ തിരുവനന്തപുരം ജില്ലയിലെ വിതരണം സപ്ലൈകോ ഔട്ട്‌ലെറ്റുകൾ മുഖേന നവംബർ മൂന്ന് മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

K B Bainda
ഒരാഴ്ചയ്ക്കുള്ളിൽ 460 ടൺ സവാള സംസ്ഥാനത്ത്‌ എത്തിക്കും
ഒരാഴ്ചയ്ക്കുള്ളിൽ 460 ടൺ സവാള സംസ്ഥാനത്ത്‌ എത്തിക്കും

 

 

 

സംസ്ഥാനത്ത് അനുഭവപ്പെടുന്ന രൂക്ഷമായ സവാള ക്ഷാമവും വിലക്കയറ്റവും പരിഹരിക്കുന്നതിനായി സപ്ലൈകോ നാഫെഡ് വഴി സംഭരിച്ച സവാളയുടെ തിരുവനന്തപുരം ജില്ലയിലെ വിതരണം സപ്ലൈകോ ഔട്ട്‌ലെറ്റുകൾ മുഖേന ഇന്ന് (നവംബർ മൂന്ന്) മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കിലോയ്ക്ക് 45 രൂപ വച്ച് റേഷൻ കാർഡിന് രണ്ട് കിലോ സവാള ലഭിക്കും.

കുതിച്ചുയരുന്ന ഉള്ളിവില നിയന്ത്രിക്കാൻ ഇടപെടുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ സപ്ലൈകോ വഴി ഉള്ളിയും സവാളയും വിൽക്കാൻ തീരുമാനിച്ചത്. The state government has decided to sell onions and onions through Supplyco as part of its efforts to curb soaring onion prices. ഒരാഴ്ചയ്ക്കുള്ളിൽ 460 ടൺ സവാള സംസ്ഥാനത്ത്‌ എത്തിക്കും. സപ്ലൈകോയ്ക്ക്‌ വേണ്ടി ഭക്ഷ്യ വകുപ്പ്‌ 300 ടണ്ണും ഹോർടികോർപിന്‌ വേണ്ടി കൃഷി വകുപ്പ്‌ 160 ടണ്ണും സവാള എത്തിക്കും. ഈജിപ്ത്‌, യമൻ എന്നിവിടങ്ങളിൽനിന്നാണ്‌ ഇറക്കുമതി ചെയ്യുന്നത്‌. 45 രൂപയ്ക്ക്‌ സവാള ലഭ്യമാക്കാനാണ് തീരുമാനം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുടുംബശ്രീ ഇനി കുടിവെള്ളവും വിതരണം ചെയ്യും - മന്ത്രി കെ. കൃഷ്ണൻകുട്ടി.

#Supplyco #Onionprice #Rationcard #Nafed #Agriculture

English Summary: Onion supply through Supplyco at Rs. 45 / - from November 3

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds