<
  1. News

ഓൺലൈൻ ക്ഷീരോത്പന്ന നിർമാണ പരിശീലനം

ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിര്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില് പാലില്നിന്നുള്ള മൂല്യവര്ധിത ഉത്പന്ന നിര്മാണത്തെക്കുറിച്ച് നാളെ (30.09.2021) രാവിലെ 11ന് ഓണ്ലൈന് പരിശീലനം നടത്തും. ഇന്നു രാവിലെ 10.30 വരെ ഫോണ് മുഖേന(0476 2698550) രജിസ്റ്റര് ചെയ്യാം. 9947775978 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് പേരും വിലാസവും അയച്ചു നല്കിയും രജിസ്ട്രേഷന് നടത്താം.

KJ Staff
Agri news
കാർഷിക വാർത്തകൾ

ഓണ്‍ലൈന്‍ ക്ഷീരോത്പന്ന നിര്‍മാണ പരിശീലനം നാളെ

ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ പാലില്‍നിന്നുള്ള മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണത്തെക്കുറിച്ച് നാളെ (30.09.2021) രാവിലെ 11ന് ഓണ്‍ലൈന്‍ പരിശീലനം നടത്തും.

ഇന്നു രാവിലെ 10.30 വരെ ഫോണ്‍ മുഖേന(0476 2698550) രജിസ്റ്റര്‍ ചെയ്യാം. 9947775978 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് പേരും വിലാസവും അയച്ചു നല്‍കിയും രജിസ്ട്രേഷന്‍ നടത്താം.

കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

ആലപ്പുഴ: ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍  ഒരു ദിവസം പ്രായമായ ഗ്രാമശ്രീ ഇനം പൂവന്‍ കോഴിക്കുഞ്ഞുങ്ങള്‍ 10 രൂപ നിരക്കില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ലഭിക്കും. പ്രവൃത്തിദിവസങ്ങളില്‍ 0479 2452277 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യാം.

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നടത്തുന്ന 2020-21 ലെ ഡിജിറ്റല്‍ വീഡിയോ മത്സരം

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നടത്തുന്ന 2020-21 ലെ ഡിജിറ്റല്‍ വീഡിയോ മത്സരങ്ങളില്‍ അമച്വര്‍ വിഭാഗം, ഡിജിറ്റല്‍ വീഡിയോ മത്സരം (ടി.വി. ചാനല്‍) വിഭാഗം, ഡിജിറ്റല്‍ ഫോട്ടോഗ്രഫി മത്സരം, കാര്‍ഷിക ലേഖന രചനാ മത്സരം, കാര്‍ഷിക ചെറുകഥ രചനാ മത്സരം എന്നിവയിലേക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു. എന്‍ട്രികള്‍ എഡിറ്റര്‍, കേരളകര്‍ഷകന്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍ തിരുവനന്തപുരം-3 എന്ന മേല്‍വിലാസത്തില്‍ ഹാര്‍ഡ് ഡിസ്‌ക്, പെന്‍ഡ്രൈവ് എന്നിവ വഴി നേരിട്ടോ fibshortfilmcontest@gmail.com എന്ന ഇ-മെയിലിലോ, 6238039997 എന്ന വാട്ട്‌സാപ്പ് നമ്പരിലോ അയയ്‌ക്കേണ്ടതാണ്. ഇന്നാണ് എന്‍ട്രികള്‍ അയയ്‌ക്കേണ്ട അവസാന ദിവസം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2314358, 6238039997 എന്ന നമ്പരില്‍ ബന്ധപ്പെടുക.

കാര്‍ഷിക സര്‍വ്വകലാശാലയുടെ ജൈവ വളങ്ങൾ വാങ്ങാം

കാര്‍ഷിക സര്‍വ്വകലാശാലയുടെ വിവിധ ജൈവ രോഗ കീട നിയന്ത്രണോപാദികള്‍, ജീവാണു വളങ്ങള്‍, ജൈവ വളങ്ങള്‍ എന്നിവ ഇപ്പോള്‍ വേങ്ങേരിയിലുള്ള സര്‍വ്വകലാശാല സ്ഥാപനമായ കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തില്‍ ലഭ്യമാകുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2935850 എന്ന നമ്പരില്‍ ബന്ധപ്പെടുക.

കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് യജ്ഞം

മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി പശു, എരുമ എന്നിവയ്ക്ക് ഒക്‌ടോബര്‍ 5 മുതല്‍ 21 വരെ രണ്ടാംഘട്ട നാഷണല്‍ പ്രോജക്ടിന്റെ ഭാഗമായ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് യജ്ഞം നടത്തുന്നു. ഈ യജ്ഞത്തിലേക്ക് വാക്‌സിനേറ്റര്‍, സഹായികള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ ബയോഡേറ്റ സഹിതം തങ്ങള്‍ താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍ കീഴിലുളള മൃഗാശുപത്രിയില്‍ മാത്രം ചീഫ് വെറ്ററിനറി ഓഫീസര്‍/സീനിയര്‍ വെറ്ററിനറി ഓഫീസര്‍/വെറ്ററിനറി സര്‍ജന്‍ മുമ്പാകെ നേരിട്ട് ആശുപത്രി പ്രവര്‍ത്തന സമയത്ത് ഒക്‌ടോബര്‍ 02-ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് മുമ്പായി അപേക്ഷ നേരിട്ടു തന്നെ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയില്‍ അഡ്രസ്സും മൊബൈല്‍ നമ്പരും വ്യക്തമായി രേഖപ്പെടുത്തേണ്ടതും ആധാര്‍ കാര്‍ഡിന്റെ കോപ്പി അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതുമാണ്.

നിക്ഷേപം വർദ്ധിപ്പിച്ച് കേരള ബാങ്ക് 1,06,396 കോടിയുടെ ഇടപാട്, 18200 കോടി വായ്പ

കേരള ബാങ്കിൽ നിക്ഷേപ വർദ്ധന. 2020- 2021 സാമ്പത്തിക വർഷത്തിൽ ആകെ നിക്ഷേപത്തിൽ 9.27 ശതമാനത്തിന്റെ വർദ്ധനയാണുണ്ടതെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 61,071 കോടി രൂപയായിരുന്ന നിക്ഷേപം 66,731 കോടിരൂപയായി ഉയർന്നു. കേരള ബാങ്ക് രൂപീകരണത്തിന് ശേഷമുള്ള ആദ്യ പൂർണ സാമ്പത്തിക വർഷമായിരുന്നു 2020-21. 2021 മാർച്ച് 31 വരെ 1,06,396 കോടി രൂപയുടെ ഇടപാടുകളാണ് നടത്തിയത്. അറ്റാദായം 61.99 കോടി രൂപയാണ്.  ലയന സമയത്ത് 25 ശതമാനമായിരുന്ന നിഷ്‌ക്രിയ ആസ്തി 14.40 ശതമാനമായി കുറച്ചു. 5738 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ നിഷ്‌ക്രിയ ആസ്തി. കോവിഡ് മഹാമാരിക്കിടയിലാണ് ആകെ ബിസിനസിൽ 9.27 ശതമാനം വർദ്ധന വരുത്തിയത്.

നബാർഡ് വഴിയുള്ള പുനർവായ്പ സൗകര്യം ലഭ്യമാക്കുന്നതിലും വൻ നേട്ടമാണ് സൃഷ്ടിച്ചത്. 2019 -20 സാമ്പത്തിക വർഷം 4315 കോടി രൂപയായിരുന്ന പുനർവായ്പ സഹായം 6058 കോടി രൂപയായി ഉയർന്നു. 40.39 ശതമാനത്തിന്റെ വർദ്ധനയാണുണ്ടായത്. ലയന സമയത്തെ സഞ്ചിത നഷ്ടം 1151 കോടി രൂപയായിരുന്നു. ഇത് 714 കോടി രൂപയായി കുറച്ചു. മൂലധന സ്വയം പര്യാപ്തത ലയന സമയത്ത് 6.26  ശതമാനമായിരുന്നു. ഇപ്പോൾ 10.18 ശതമാനമായി വർദ്ധിപ്പിച്ചു. റിസർവ് ബാങ്ക് നിബന്ധന 9 ശതമാനം മാത്രമാണ്. കേരള സർക്കാർ നടത്തിയ 400 കോടി രൂപയുടെ നിക്ഷേപത്തിന്റെ പിൻബലത്തിലാണ് മൂലധന സ്വയം പര്യാപ്തത വർദ്ധിപ്പിക്കാൻ കഴിഞ്ഞത്.

കേരള ബാങ്ക് രൂപീകരണത്തിന് ശേഷം മുൻഗണനാ മേഖലകളായ കൃഷി, സർവീസ്, കച്ചവടം, ഗ്രാമീണ മേഖലയിലെ ചെറുകിട സംരംഭങ്ങൾ, മൈക്രോ ഫിനാൻസ്, ഗ്രാമീണ ഭവന നിർമ്മാണം മേഖലകളിലെ ചെറുകിട വായ്പകൾക്കാണ് ഊന്നൽ നൽകുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം സഹകരണ സംഘങ്ങൾ വഴിയും നേരിട്ടും 18,200 കോടി രൂപയാണ് വായ്പയായി നൽകിയത്. ബാങ്കിന്റെ ഓഹരി ഉടമകളായ 1500-ൽ പരം വരുന്ന പ്രാഥമിക സഹകരണ സംഘങ്ങളിൽ കൂടി സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭങ്ങൾ (MSME), ഗ്രാമീണ വ്യവസായങ്ങൾ, വാണിജ്യ മേഖല എന്നിവയ്ക്ക് വായ്പകൾ നൽകുന്നു.

കാർഷിക ഉൽപ്പന്നങ്ങളുടെ  സംഭരണം,സംസ്‌കരണം, വിപണനം, മൂല്യവർദ്ധനവ് എന്നിവ സാധ്യമാക്കുകയും അതുവഴി കാർഷിക ഉൽപ്പന്നങ്ങളുടെ വിലത്തകർച്ചയെ നേരിടാനുള്ള ശക്തമായ പദ്ധതിയാണ് നടപ്പിലാക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങൾ വഴി നിബന്ധനകൾ പാലിക്കുന്ന പദ്ധതികൾക്ക് രണ്ട് കോടി രൂപ വരെ നാല് ശതമാനം പലിശ നിരക്കിൽ വായ്പ നൽകും. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് മൂന്ന് ശതമാനം പലിശ സബ്സിഡിയും നൽകും. സഹകരണ സംഘങ്ങൾക്ക് ഒരു ശതമാനം നിരക്കിൽ വായ്പ ലഭ്യമാകും.

പുതുതായി കെബി മൈക്രോ ഫുഡ് പ്രോസസിങ് സ്‌കീം നടപ്പാക്കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയിലുള്ള മൈക്രോ സംരംഭങ്ങൾക്ക് വായ്പ നൽകുന്നതിലേയ്ക്കായി പ്രാഥമിക സഹകരണ സംഘങ്ങൾക്ക് എംഎസ്എംഇ ഫിനാൻസ് പദ്ധതി, സ്‌കൂൾ കുട്ടികൾക്കായി രക്ഷിതാക്കൾക്ക് കൂടി പ്രയോജനപ്രദമായ സേവിങ്സ് അക്കൗണ്ട് കെ.ബി. വിദ്യാനിധി എന്നിവ വൈകാതെ ആരംഭിക്കും.

സഹകരണ മേഖല കാലാകാലങ്ങളിൽ നടപ്പിലാക്കുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കൂടാതെ റിസർവ് ബാങ്ക് അനുശാസിക്കുന്നത് പോലുള്ള സ്ഥിരം സംവിധാനമായി പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയും നടപ്പിലാക്കും.

ഐടി ഇന്റഗ്രേഷനുള്ള ടെണ്ടർ നടപടികൾ പൂർത്തിയാക്കി പർച്ചേസ് ഓർഡർ നൽകി കഴിഞ്ഞു. ലോകോത്തര നിലവാരമുള്ള ഡിജിറ്റൽ, മൊബൈൽ ബാങ്കിംഗ് സംവിധാനങ്ങൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കും. ഇന്റഗ്രേഷൻ പൂർത്തിയാകുമ്പോൾ കേരളത്തിലെ മികച്ച ബാങ്കുകളിൽ പ്രഥമ സ്ഥാനത്ത് കേരള ബാങ്കുണ്ടാകുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

കൃഷി ജാഗരൺ ഫാർമർ ഫസ്റ്റ്

കർഷകരുടെ പ്രശ്നങ്ങൾ തുറന്ന് പറയാനുള്ള വേദിയായ കൃഷി ജാഗരൺ ഫാർമർ ഫെസ്റ്റ്ന്റെ 41 മത് എപ്പിസോഡ് ഇന്ന് വൈകുന്നേരം 6 മണിക്ക് കൃഷി ജാഗരൺ കേരള ഫേസ്ബുക് പേജിൽ. എല്ലാവരും കാണുക.

English Summary: Online Dairy Production Training

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds