തൃശ്ശൂർ റീജിയണൽ അഗ്രികൾച്ചർ നോൺ അഗ്രികൾച്ചറൽ ഡെവലപ്മെൻറ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള ഷീ സ്മാർട്ടിന്റെ പ്രവർത്തനം ഇനി ഓൺലൈൻ രംഗത്തേക്ക്. വിവിധ സംഘങ്ങൾ നിർമിക്കുന്ന നിത്യോപയോഗ സാധനങ്ങൾ, ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ, ഭക്ഷണസാധനങ്ങൾ തുടങ്ങിയവ നിങ്ങളുടെ ആവശ്യപ്രകാരം ഷീ സ്മാർട്ട് അംഗങ്ങൾ വീട്ടിൽ എത്തിച്ചു നൽകും. വിൽക്കാൻ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ വിലയും ചിത്രവും അത് സൊസൈറ്റി സൈറ്റിൽ ഇട്ടതിനുശേഷം അതിൻറെ ലിങ്ക് അംഗങ്ങൾക്ക് നൽകുന്നു. ഈ ലിങ്ക് അംഗങ്ങൾ മറ്റുള്ളവർക്ക് നൽകിയാണ് വിൽപ്പന സാധ്യമാക്കുന്നത്. ഇതിൻറെ പ്രവർത്തനോദ്ഘാടനം താലൂക്ക് വ്യവസായ കേന്ദ്രം ഓഫീസർ കെ. രാജൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലത്തിലെ സ്ത്രീപുരുഷഭേദമന്യേ 500 പേർക്കാണ് ഇതുവഴി തൊഴിലവസരം സൃഷ്ടിക്കുന്നത്.
ഇവരെ സാങ്കേതിക അറിവുകൾ നൽകി ഓൺലൈൻ ബിസിനസിൽ പ്രാപ്തരാക്കുന്നു. രജിസ്ട്രേഷനോ ഫീസുകളോ ഇല്ലാതെ സൗജന്യമായാണ് ബിസിനസ് പരിശീലനവും ജോലിയും നൽകുന്നത്. കോവിഡ മൂലം ജോലി നഷ്ടപ്പെട്ട അനേകം വ്യക്തികൾക്ക് ഇതുവഴി ജോലി പ്രാപ്തമാക്കാം. ഷീ സ്മാർട്ട് പദ്ധതി കൂടാതെ കാർഷിക ഷീ സെൽഫി, കാർഷിക നേഴ്സറി, മൂല്യവർദ്ധിത ഉത്പന്ന വിതരണ കേന്ദ്രം, സഹകരണ എംപ്ലോയ്മെൻറ്, ഹോം സർവീസ് തുടങ്ങിയ അനേകം പദ്ധതികളും ഇവർക്കുണ്ട്.
കന്നുകാലി രോഗങ്ങളെ പ്രതിരോധിക്കാൻ കുറച്ചു കുറുക്കുവഴികൾ
ഉലുവ കഴിച്ചാൽ പലതുണ്ട് ഗുണം
ഗുണമേന്മയുള്ള വിത്തിനങ്ങളും തൈകളും എവിടെ കിട്ടും?
Share your comments