ജൈവകൃഷി ( പുതുയുഗകൃഷി)യിലൂടെ ശുദ്ധ ഭക്ഷണം മാത്രമല്ല ആരോഗ്യവും ആനന്ദവും ലഭിക്കും . കുറച്ചു ചാണകവും ചാരവും അതിൻ്റെ കൂടെ അല്പം ചവറും ചെടിക്ക് നൽകിയുള്ള കൃഷിയാണ് ജൈവകൃഷി എന്നാണ് ഞാനും MG യൂണിവേഴ്സിറ്റിയിലെ ഈ ഓർഗാനിക് ഫാമിംഗ് കോഴ്സു് പഠിക്കുന്നതു വരെ മനസ്സിലാക്കിയത് .
എന്നാൽ ഏറ്റവും നൂതനവും തികച്ചും ശാസ്ത്രീയവുമായ കൃഷിരീതിയാണു് യഥാർത്ഥ "ജൈവകൃഷി " അതു് അറിയാനുണ്ടു - പഠിക്കാനുണ്ടു - ആധികാരികമായി പഠിപ്പിക്കുന്ന ഒരിടവുമുണ്ടു. അതാണു് കേരളത്തിന്റെ അഭിമാനസ്ഥംഭങ്ങളിൽ ഒന്നായ കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി .
അവിടെ വർഷങ്ങളായി നടത്തി വരുന്ന "സർട്ടിഫിക്കറ്റ് ഇൻ ഓർഗാനിക്ക് ഫാമിംഗ് " എന്ന കോഴ്സിൽ ചേർന്നു പഠിക്കുവാൻ താൽപ്പര്യമുള്ളവർക്ക് ഇതാ ഒരു സുവർണ്ണാവസരം !
ആഴ്ചയിൽ ഒരു ദിവസം വീതം (മിക്കവാറും ഞായറാഴ്ചകളിൽ ) 20 ദിവസങ്ങളിലായി 6 മാസങ്ങൾ കൊണ്ടു് ക്ലാസ്സുകൾ പൂർണ്ണമാകുന്നു. പ്രഗൽഭരായ ഫാക്കൽറ്റി അംഗങ്ങളും , മികച്ച അനുഭവ സമ്പത്തു മുള്ള കർഷക പ്രമുഖരും ക്ലാസ്സുകൾ നയിക്കുന്നു. പ്രാക്ടിക്കലുകൾ, റെക്കോഡുകൾ, അസൈൻമെൻറുകൾ , പഠന യാത്രകൾ, റിപ്പോർട്ടുകൾ, വിലയിരുത്തുകയും തുടർന്ന് യൂണിവേഴ്സിറ്റി നടത്തുന്ന പരീക്ഷയിൽ വിജയിക്കുകയും ചെയ്യുന്നവർക്ക് യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റു നൽകുന്നു.
പത്താം ക്ലാസ്സിൽ എത്തിയിട്ടുള്ള ഏതൊരാൾക്കും ഏതു പ്രായക്കാർക്കും ഈ കോഴ്സിനു ചേരാം. SSLC ബുക്കിന്റെ കോപ്പിയും Rs.5200/- (അയ്യായിരത്തി ഇരുന്നൂറു രൂപ) 2 പാസ്സ്പോർട്ട് ഫോട്ടോ എന്നിവയുമായി പ്രവർത്തി ദിവസങ്ങളിൽ MG യൂണിവേഴ്സിറ്റിയുടെ ലൈഫ് ലോങ് ഡിപ്പാർട്ടുമെൻറിൽ എത്തുന്ന ആദ്യ 50 പേർക്ക് അഡ്മിഷൻ നേടാം
ഈ സർട്ടിഫിക്കറ്റ് നേടിയിട്ടുള്ളവർക്ക് തുടർ പഠനത്തിനു വേണ്ടി ഇവിടെ ഡിപ്ലൊമാ സർട്ടിഫിക്കറ്റ് കോഴ്സും നടത്തി വരുന്നു.
ചേരുക ! പഠിക്കുക ! ആചരിക്കുക ! അനുഭവിക്കുക ! പ്രചരിപ്പിക്കുക.
ലോകം മുഴുവൻ ജൈവ കൃഷിയിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇതിലേക്ക് എത്തുന്ന ചെറുപ്പക്കാർക്ക് പല വാതിലുകൾ തുറന്നു കിട്ടിയേക്കാം .
MG യൂണിവേഴ്സിറ്റിയിലെ ഓർഗാനിക് ഫാമിംഗിൻറെ സർട്ടിഫിക്കറ്റു കോഴ്സും പഠിച്ച് നല്ല നിലയിൽ ജയിച്ചിറങ്ങിയ ഒരു വ്യക്തിയാണു ഞാൻ . ഈ കോഴ്സുകളിലേക്ക് ഏവരേയും ഞാൻ സ്വാഗതം ചെയ്യുന്നു. MG യിൽ നിന്ന് ജൈവകൃഷി പഠനത്തിൻ്റെയും ഫാം സന്ദർശനത്തിൻ്റെയും നേർകാഴ്ച ദൃശ്യ മാണിത്.
കെ.വി.എസ് മണി
കൂടുതൽ വിവരങ്ങൾ അറിയാൻ : 8301000560, 9947569533.
Share your comments