തൃശൂർ : കേരളത്തിന് മാതൃകയായി തൃശൂരിൽ നിന്ന് പുതിയൊരു ജൈവ ബ്രാൻഡ് വരുന്നു. ജൈവ സംരഭങ്ങളിലെ പുതിയ അതിഥിയായി എത്തുന്നത് പെരിങ്ങോട്ടുകര ചെമ്മാപ്പള്ളി പാടത്തും പരിസരത്തുമായി വളരുന്ന ജൈവ സംസ്കാരം കൂട്ടായ്മയുടെ കൃഷി വിജയമാണ്.
ഈ ഗ്രാമങ്ങളിലെ 10 ഫാമുകളിലാണ് ജൈവ കൃഷിയിലൂടെ ഉത്പന്നങ്ങൾ എത്തിക്കുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്ന നെല്ലിലും പച്ചക്കറിയിലും ഒരു രാസവസ്തുവുമില്ല. വളമായും കീടനാശിനിയാണ് ഉപയോഗിക്കുന്നത് ജൈവ വസ്തുക്കൾ മാത്രമാണ്. കടലപ്പിണ്ണാക്കും ചാണകവുമാണ് പ്രധാന വളം. Only organic matter is used as fertilizer and pesticide. The main fertilizer is seaweed and cow dung.
15 വർഷത്തോളം തരിശിട്ട പാടത്തു ഇടക്കാലത്തു രണ്ടു വർഷത്തോളം കൃഷി ചെയ്തുവെങ്കിലും വിജയിക്കാനായില്ല. തുടർന്നാണ് സർവതാഭദ്രം ഓർഗാനിക് എന്ന കൂട്ടായ്മയ്ക്ക് കൃഷി ചെയ്യാനുള്ള അനുമതി നൽകിയത്. ഇപ്പോൾ 42 ഏക്കർ പാടം കൊയ്ത്തിന് പാകമായിരിക്കുന്നു.
പാടത്തേയ്ക്ക് വെള്ളം ലഭിക്കുന്ന കനാലിൽ വെള്ളം വറ്റുമായിരുന്നു. മന്ത്രി വി എസ് സുനിൽകുമാർ ഇടപെട്ടതോടെ വെള്ളത്തിനായി കനാലിന്റെ ആഴവും വീതിയും കൂട്ടുകയുംചെയ്തു. കാർഷിക യന്ത്രങ്ങൾ വിട്ടു കിട്ടുന്നതിനുള്ള സഹായവും മന്ത്രി നൽകി.
സർവതാഭദ്രം കൂട്ടായ്മയ്ക്ക് പെരിങ്ങോട്ടുകരയിൽ കാർഷിക വിള വില്പന കേന്ദ്രമുണ്ട്. വിഷമില്ലാത്ത പച്ചക്കറി ഇവിടെ കിട്ടും. അകലെ നിന്നുവരെ ആളുകൾ ഇവിടേക്ക് പച്ചക്കറി അന്വേഷിച്ചു എത്താറുണ്ട്. പല സ്ഥലങ്ങളിലായി പാടത്തും പല വീടുകളിലുമായി 30 ഏക്കറിലേറെ സ്ഥലത്താണ് പച്ചക്കറി വിളയിക്കുന്നത്.
വൈകാതെ തൃശൂർ നഗരത്തിലും അരി പച്ചക്കറി വില്പന കേന്ദ്രം തുടങ്ങും. പലയിടത്തായി നടത്തുന്ന കൃഷിയിൽ നിന്നും 25000 കിലോ മാറിയെങ്കിലും പൊതു മാർക്കറ്റിലെത്തിക്കാനാകും. അടുത്ത വർഷം കൃഷി ഇരട്ടിയാക്കാനുള്ള താല്പര്യം പലരും പ്രകടിപ്പിച്ചിട്ടുണ്ട്. ബ്രാൻഡ് ചെയ്തു ജൈവ അരി ഇറക്കാനുള്ള പ്ലാനുമായി അവർ നെല്ല് വിളയുന്നതും കാത്തിരിക്കുകയാണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ആറളം കൃഷിഭവന്റെ നേതൃത്വത്തിൽ ആറളം റൈസ്
Share your comments