<
  1. News

ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിച്ചു

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും ക്ഷീരവികസന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്തു. സെമിനാറുകള്‍, എക്‌സിബിഷന്‍, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, സമ്മാനദാനം, ഡയറി ക്വിസ് എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

Meera Sandeep
ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിച്ചു
ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിച്ചു

കോഴിക്കോട്: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും ക്ഷീരവികസന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്തു. സെമിനാറുകള്‍, എക്‌സിബിഷന്‍, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, സമ്മാനദാനം, ഡയറി ക്വിസ് എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.അജിത അധ്യക്ഷത വഹിച്ചു. സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കന്നുകാലി പ്രദര്‍ശനവും പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.എം. ജീജ പദ്ധതി വിശദീകരണം നടത്തി. ക്ഷീരവികസന ഓഫീസര്‍ പി.സജിത, വെറ്റിനറി സര്‍ജന്‍ പി.പി. ബിനീഷ് തുടങ്ങിയവര്‍ ക്ലാസെടുത്തു.

ബന്ധപ്പെട്ട വാർത്തകൾ: നാടൻ പശുക്കൾ എങ്കിൽ കപില പശുKapila cow- native cows

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം ശശി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലരാമന്‍ മാസ്റ്റര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബീന ടീച്ചര്‍, ശ്രീനിവാസന്‍ മാസ്റ്റര്‍, എം.കെ വനജ, ആലങ്കോട് സുരേഷ് ബാബു, മില്‍മ ഡയറക്ടര്‍ പി.ടി ഗിരീഷ്, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ക്ഷീരസംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷീരസംഘം പ്രസിഡന്റ് ഇമ്പിച്ചി മമ്മി സ്വാഗതവും ക്ഷീരവികസന ഓഫീസര്‍ മുഹമ്മദ് നവാസ് പി നന്ദിയും പറഞ്ഞു.

A dairy farmer meet was organized under the auspices of Balussery Block Panchayat and the Dairy Development Department. Block Panchayat President VK Anitha inaugurated the farmers' meeting. Seminars, exhibitions, appreciation of dairy farmers, prize distribution and dairy quiz were also organized as part of the program.

Ullyeri gram panchayat president C. Ajitha presided. The President also inaugurated the cattle show organized on the occasion of the meeting. Technical Assistant K.M. Jija explained the project. Dairy Development Officer P. Sajitha, Veterinary Surgeon P.P. Bineesh and others took the class.

English Summary: Organized dairy farmers’ meeting

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds