<
  1. News

പച്ചക്കുട - കുംഭവിത്ത് മേള കാർഷിക പ്രദർശനം മാർച്ച് പത്തിന്

ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതി പച്ചക്കുടയുടെ ആഭിമുഖ്യത്തിൽ കുഭവിത്ത്മേള എന്ന പേരിൽ കാർഷിക പ്രദർശനം സംഘടിപ്പിക്കുന്നു. മാർച്ച് 10ന് ഇരിങ്ങാലക്കുട ടൗൺഹാളിലാണ് പ്രദർശനം.

Meera Sandeep
പച്ചക്കുട - കുംഭവിത്ത് മേള കാർഷിക പ്രദർശനം മാർച്ച് പത്തിന്
പച്ചക്കുട - കുംഭവിത്ത് മേള കാർഷിക പ്രദർശനം മാർച്ച് പത്തിന്

തൃശ്ശൂർ: ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതി പച്ചക്കുടയുടെ ആഭിമുഖ്യത്തിൽ കുഭവിത്ത്മേള എന്ന പേരിൽ കാർഷിക പ്രദർശനം സംഘടിപ്പിക്കുന്നു. മാർച്ച് 10ന് ഇരിങ്ങാലക്കുട ടൗൺഹാളിലാണ് പ്രദർശനം.

കുംഭമാസത്തിൽ നടുന്ന വിത്ത് ഇനങ്ങളുടെ പ്രത്യേക പ്രദർശനവും വിൽപ്പനയുമാണ് പ്രദർശനത്തിൻ്റെ മുഖ്യ ലക്ഷ്യം. ഇതോടൊപ്പ മറ്റ് കാർഷിക ഉൽപ്പന്നങ്ങളും വിത്തുകളും പച്ചക്കറി തൈകളും കാർഷിക ഉപകരണങ്ങളും  പ്രദർശനത്തിലുണ്ടാകും.  കേരള കാർഷിക സർവ്വകലാശാല, വി.എഫ്.പി.സി.കെ, കൃഷിവകുപ്പ്, കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പങ്കാളിത്തവും പ്രദർശനത്തിലുണ്ടാകും. കർഷകർക്കായി വിവിധ വിഷയങ്ങളിൽ പഠന ക്ലാസ്സുകൾ, മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണ പരിശീലനം എന്നിവയും നടക്കും.

ബന്ധപ്പെട്ട വാർത്തകൾ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ നിന്നും കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും സേവനങ്ങളും എന്തെല്ലാം?

ഇരിങ്ങാലക്കുട പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിൽ നടന്ന ആലോചനായോഗത്തിൽ മന്ത്രി ഡോ.ആർ ബിന്ദു അധ്യക്ഷത വഹിച്ചു. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലത ചന്ദ്രൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, മുനിസിപ്പൽ വൈസ് ചെയർമാൻ ടി.വി ചാർളി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ജോസ് ചിറ്റിലപ്പിള്ളി, ടി.വി ലത, സീമ പ്രേംരാജ്, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ മിനി. എസ്സ്, സഹകരണബാങ്ക് പ്രസിഡൻ്റുമാർ, സി.ഡി.എസ്സ് ചെയർപേഴ്സൺമാർ, കൃഷി ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

English Summary: Pachakuda - Kumbhavith Mela Agricultural Exhibition on 10th March

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds