പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി നെല്‍കൃഷി കൂലി ചിലവ് വിഹിതത്തിന്റെ രണ്ടാം ഗഡു വിതരണം ചെയ്തു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടി അഡ്വ. മാത്യു.ടി.തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇത്തരം പദ്ധതിയിലൂടെ കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും പുത്തന്‍ ഉണര്‍വ് നല്‍കുന്ന ജില്ലാ പഞ്ചായത്തിനെ എംഎല്‍എ അഭിനന്ദിച്ചു.
നെൽകൃഷിക്ക് നൽകാം ഒരുപിടി കുമ്മായം
17 പഞ്ചായത്തുകള്‍ക്കായി ജില്ലാ പഞ്ചായത്ത് 1.72 കോടി രൂപയാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാളും ഭൂമി ഏറ്റെടുത്തു കൊണ്ട് കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന വലിയ ലക്ഷ്യമാണ് ജില്ലാ പഞ്ചായത്ത് ഈ പദ്ധതിയിലൂടെ മുന്നോട്ടുവയ്ക്കുന്നത്. കര്‍ഷകര്‍ക്ക് കൈതാങ്ങാവുന്ന പദ്ധതിയിലൂടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ധനസഹായ തുക എത്തുന്നു.
ഫണ്ടിന്റെ ഒന്നാംഗഡു കഴിഞ്ഞ മാസം ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തിരുന്നു. അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ പഞ്ചായത്തുകളിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൃഷി നടക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ഡി. ഷീല പദ്ധതി വിശദീകരണം നടത്തി.
തരിശുഭൂമിയിലെ നെൽകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു
വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന പ്രഭ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ്, കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സഞ്ജു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Share your comments