സ്വകാര്യമില്ലുകാരുടെ ഗോഡൗണുകള്‍ കൂടി ഏറ്റെടുത്ത് ഒക്ടോബര്‍ ഒന്നു മുതല്‍ സര്‍ക്കാര്‍ നെല്ലുസംഭരണം ആരംഭിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. പാലക്കാട്, തശ്ശൂര്‍ ജില്ലകളിലെ നെല്ലുസംഭരണ ആലോചനാ യോഗത്തില്‍ പങ്കെടുക്കുയായിരുന്നു അദ്ദേഹം. നെല്ലു സംഭരിച്ച് വില മൂന്നുദിവസത്തിനുള്ളില്‍ കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തുമെന്നും മന്ത്രി അറിച്ചു.
സംഭരണരീതി സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗത്തിനുശേഷം വ്യക്തമായ നിര്‍ദ്ദേശം നല്‍കും. ഓരോ കൃഷിഭവന്‍ പരിധിയിലും കൃഷിക്കാരുടെ കളം ഉള്‍പ്പെടെയുള്ള സംഭരണകേന്ദ്രങ്ങള്‍ കണ്ടെത്തും. സ്വകാര്യമില്ലുകാരുടെ സംഭരണകേന്ദ്രങ്ങള്‍ നിശ്ചിതകാലത്തേക്ക് നിയമപ്രകാരം ഏറ്റെടുത്ത് ഉപയോഗപ്പെടുത്തും. വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്റേത് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനത്തിലുള്ള മുഴുവന്‍ സംഭരണശാലകളും സഹകരണബാങ്കുകളുടെ ഗോഡൗണുകളും സര്‍ക്കാര്‍ സ്വകാര്യ കെട്ടിടങ്ങളും നെല്ല് സൂക്ഷിക്കാന്‍ ഉപയോഗക്കും. ഇതിന്റെ പട്ടിക ഉടന്‍ തയ്യാറാക്കും.
പാലക്കാട്ടെ സംഭരണവുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ കോയമ്പത്തൂരിലെ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആലത്തൂര്‍ അരിമില്ല് ഈ സീസണില്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. തടസ്സം ഉണ്ടായാല്‍ ജില്ലാ കളക്ടര്‍ നടപടി എടുക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
സര്‍ക്കാര്‍ നെല്ലുസംഭരണം ഒക്ടോബര്‍ ഒന്നു മുതല്‍
സ്വകാര്യമില്ലുകാരുടെ ഗോഡൗണുകള്‍ കൂടി ഏറ്റെടുത്ത് ഒക്ടോബര്‍ ഒന്നു മുതല്‍ സര്‍ക്കാര്‍ നെല്ലുസംഭരണം ആരംഭിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. പാലക്കാട്, തശ്ശൂര്‍ ജില്ലകളിലെ നെല്ലുസംഭരണ ആലോചനാ യോഗത്തില്‍ പങ്കെടുക്കുയായിരുന്നു അദ്ദേഹം. നെല്ലു സംഭരിച്ച് വില മൂന്നുദിവസത്തിനുള്ളില്‍ കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തുമെന്നും മന്ത്രി അറിച്ചു.
Share your comments