പണത്തിന് അത്യാവശ്യം വന്നാൽ രണ്ട് ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ എടുക്കാനാകുന്ന പുതിയ പദ്ധതിയുമായി പേടിഎം. 365 ദിവസവും 24 മണിയ്ക്കൂറും ലോൺ സേവനങ്ങൾ നൽകും.
8 മുതല്‍ 36 മാസങ്ങൾ വരെയാണ് തിരിച്ചടവ് കാലാവധി. പേടിഎം ഉപഭോക്താക്കൾക്കാണ് സേവനം പ്രയോജനപ്പെടുത്താനാകുക. പൊതു അവധി ദിവസങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും ലോൺ ലഭിയ്ക്കും.
പ്രൊഫഷണലുകള്‍ക്കും സ്വകാര്യ-സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുമാണ് ലോണ്‍ ലഭിക്കുക.
പേടിഎം ആപ്പ് മുഖേന എളുപ്പത്തിൽ വായ്പയ്ക്കായി അപേക്ഷിയ്ക്കാം. ഇതിന് പേടിഎം ആപ്പിലെ ഫിനാൻഷ്യൽ സര്‍വീസസ് എന്ന വിഭാഗത്തിൽ നിന്ന് ലോണിനായി ആപ്ലിക്കേഷൻ നൽകാം.
ലോണിനായുള്ള അപേക്ഷ ഡിജിറ്റലായി തന്നെ സമര്‍പ്പിയ്ക്കാനാകും. ബാങ്കിങ് സംവിധാധാനങ്ങൾ ഇല്ലാത്ത ഇടങ്ങളിലും ഈ വ്യക്തിഗത വായ്പ പ്രയോജനകരമാകും.
എൻബിഎഫ്‍സികളും ബാങ്കുകളുമായി ചേര്‍ന്നാണ് തുടക്കത്തിൽ പേടിഎം ഈ സേവനം നൽകുന്നത്.
ഇതിൻെറ ഭാഗമായി 400 തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്കാണ് തുടക്കത്തിൽ ലോൺ നൽകുക. 10 ലക്ഷം ഉപഭോക്താക്കൾക്ക് ഈ സാമ്പത്തിക വര്‍ഷം ലോൺ നൽകിയേക്കും എന്നാണ് സൂചന. 2018 ജനുവരിയിലെ കണക്കനുസരിച്ച് Paytm ന്റെ മൂല്യം 1,000 കോടി ഡോളറാണ്.
മൊബൈൽ റീചാർജുകൾ, യൂട്ടിലിറ്റി ബിൽ പേയ്‌മെൻറുകൾ തുടങ്ങിയവയ്ക്കുൾപ്പെടെ പേടിഎം ആപ്പ് ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ വര്‍ധനയുണ്ട്.
Share your comments