Features

ലക്ഷങ്ങൾ കൊയ്യുന്ന ജോലി ഉപേക്ഷിച്ചു; ഇപ്പോൾ പ്രതിമാസം 4 ടൺ പച്ചക്കറി...

യുഎസിലെ സോഫ്റ്റ് വെയർ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലെത്തി കൃഷി... കേൾക്കുമ്പോൾ 'വിഡ്ഢിത്തം' എന്നാകും പലരുടെയും ചിന്ത. എന്നാൽ, അങ്ങനെ ചിന്തിക്കുന്നവർക്ക് ഉള്ള മറുപടിയാണ് തമിഴ്നാട് സ്വദേശി ജഗൻ  വിൻസൻറിന്റെ ഫാം.

ലക്ഷങ്ങൾ കൊയ്യാനാകുന്ന  അമേരിക്കൻ ജോലി ഉപേക്ഷിച്ച് അഞ്ച് വർഷങ്ങൾക്ക് മുൻപ് നാടണഞ്ഞ ജഗൻ ഒരേക്കർ സ്ഥലം വാങ്ങി അതിൽ ഫ്രെഷറി ഫാമുകൾ ആരംഭിക്കുകയായിരുന്നു. ചെന്നൈയിൽ നിന്ന് 7 6 കിലോമീറ്റർ അകലെ, ചെങ്കൽപ്പെട്ട് എന്ന സ്ഥലത്താണ് ജഗന്റെ  ഫാം. മനസിനിണങ്ങിയ അർത്ഥവത്തായ എന്തെങ്കിലും ജോലി ചെയ്യണം എന്നായിരുന്നു  ജഗന്റെ ആഗ്രഹം. അങ്ങനെയാണ്  ഹൈഡ്രോപോണിക്സും ഫിഷ് ഫാമും സംയോജിപ്പിച്ച് ജഗൻ തന്റെ സ്വപ്ന സംരംഭം  ആരംഭിച്ചത്.

കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ കൃഷിരീതികൾ പരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. എഞ്ചിനീയറിംഗ് പശ്ചാത്തലമുള്ളതിനാൽ അക്വാപോണിക്സ്  കൃഷിയ്ക്ക് ആവശ്യമായ ജലനിരപ്പ് നിയന്ത്രണം, നിരീക്ഷണം എന്നിവ ജഗന് പ്രയാസകരമായിരുന്നില്ല. കൃത്രിമ  വളങ്ങളോ കീടനാശിനികളോ ഉപയോഗിക്കുന്നില്ല എന്നതാണ് ഈ ഫാമിന്റെ മറ്റൊരു പ്രത്യേകത.

80 വ്യത്യസ്ത തരം പച്ചക്കറികൾ പരീക്ഷിച്ചുകൊണ്ട് ആരംഭിച്ച ഫാമിലിപ്പോൾ തക്കാളി , വഴുതന, ഹോട്ട് ചില്ലി, കോവയ്ക്ക എന്നിങ്ങനെ നിരവധി പച്ചക്കറികൾ കൃഷി ചെയ്യുന്നു. വാഴ, പപ്പായ തുടങ്ങിയ നൂറുകണക്കിന് ഉഷ്ണമേഖലാ വൃക്ഷങ്ങളും കരിമ്പ് കൃഷിയും ഇവിടെയുണ്ട്. തിലാപ്പിയ ഉൾപ്പടെയുള്ള  ഒൻപത് ഇനം മീനുകളെയാണ് ഈ ഫാമിൽ കൃഷി ചെയ്യുന്നത്.  ഇതിനെല്ലാം പുറമേ, കോഴി, താറാവ്, ആട്, മുയൽ, മറ്റ് ചെറിയ മൃഗങ്ങൾ എന്നിവ ജഗന്റെ കൃഷിയിടത്തിൽ വളരുന്നു.

വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഈ ഫാമിൽ പരമ്പരാഗത കൃഷിയ്ക്കായി ഉപയോഗിക്കുന്നതിന്റെ അഞ്ചിലൊന്ന് ജല൦ മാത്രമേ ആവശ്യമുള്ളു. വെള്ളവും ഫലഭൂയിഷ്ഠമായ മണ്ണും കുറവുള്ള സ്ഥലങ്ങളിൽ സാമ്പത്തികമായും പാരിസ്ഥിതികമായും പ്രാവർത്തികമാക്കാവുന്ന കൃഷി രീതിയാണ് ജഗൻ പിന്തുടരുന്നത്. തമിഴ്‌നാട്ടിലെ നാല് സർവകലാശാലകളും ആഫ്രിക്കയിലെ രണ്ട് സർവകലാശാലകളുമായി സഖ്യത്തിലേർപ്പെട്ട് തന്റെ കണ്ടെത്തലുകൾ ലോകത്തെ അറിയിക്കാനും അതിൽ കൂടുതൽ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാനുമാണ്  ജഗന്റെ ശ്രമം.

ഇതിന്റെ ഭാഗമായി  ലോകമെമ്പാടുമുള്ള നിരവധി വിദ്യാർത്ഥികളും ഗവേഷകരും ഓരോ വർഷവും ജഗന്റെ ഫാമിലെത്തുന്നുണ്ട്. ആധുനിക ഓർഗാനിക് ഫാമിംഗിലും പിസി‌കൾച്ചറിലും താൽപ്പര്യമുള്ളവർക്കായി മൂന്ന് ദിവസത്തെ സൗജന്യ കോഴ്‌സും ജഗൻ നടത്തി വരുന്നു. തൈ ചെടികൾ സൗജന്യമായി നൽകിക്കൊണ്ട് പ്രാദേശിക കർഷകർക്ക് അദ്ദേഹം പിന്തുണ അറിയിക്കുന്നുണ്ട്.

Tamilnadu native Jagan Vincent quits his multi-million dollar job and started a fresher farm. Jagan's Farm is located at Chengalpet, 76 km from Chennai. Jagan started his dream venture by combining hydroponics and fish farm.

Courtesy : The Better India

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:

ടർട്ടിൽ വൈൻ ചെടി ഭംഗിയായി വളരാൻ ചില പൊടികൈകൾ

മഞ്ഞൻ വ്യാളി പഴങ്ങളിൽ പുതുമുഖം, പലോറയെ കുറിച്ച്...

കുറഞ്ഞ അധ്വാനവും മുതൽ മുടക്കു൦; അറിയാം ചൗ ചൗ കൃഷിയെ കുറിച്ച്

മിറാക്കിൾ ഫ്രൂട്ടിന്റെ വിത്ത് മുളപ്പിക്കൽ രീതി അറിയണ്ടേ?

സുന്ദരി ചീര കൃഷി ഈസിയായി...അറിയേണ്ടതെല്ലാം

മുളകുകളിൽ കേമൻ!! ഉണ്ട മുളക് ഇനി വീട്ടിൽ തന്നെ

വീട്ടിലുണ്ടാക്കുന്ന തീറ്റ നൽകിയാൽ കാട മുട്ടയിടുമോ?

അലങ്കാര മത്സ്യങ്ങളിൽ തനി രാവണൻ! ഫൈറ്റർ ഫിഷുകളെ കുറിച്ച് അറിയേണ്ടതെല്ലാം...

ആദ്യമായി പക്ഷിയെ വളർത്തുകയാണോ? അറിഞ്ഞിരിക്കാം ഇവ...

മക്കാവോ തത്തകളുടെ അഴകും ആകാരവടിവും നിലനിർത്താൻ...

അക്വാപോണിക്സ്; 'മണ്ണിൽ പൊന്ന് വിളയിക്കാം' എന്ന പഴമൊഴിയ്ക്ക് ഗുഡ് ബൈ!!

കന്റോള: പരാഗണത്തിലൂടെ കായ, വിദേശത്ത് വൻ ഡിമാൻഡ്

കോക്കോ കൃഷിയിലൂടെ വീട്ടമ്മമാർക്ക് സ്ഥിര വരുമാനം

ചേനകളിൽ മികച്ചത് 'ഗജേന്ദ്ര ചേന' തന്നെ


English Summary: Quitting engineering job in US and farming; Jagan's success story

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds