Paytm പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡ് (PPBL) സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കുമായുള്ള പങ്കാളിത്തം ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇൻഡസ് ഇൻഡ് ബാങ്കുമായി സഹകരിച്ച് പേയ്‌മെന്റ് ബാങ്ക് ഇതിനകം സ്ഥിര നിക്ഷേപ സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ പുതിയ പങ്കാളിത്തത്തോടെ, മൾട്ടി-പാർട്ണർ എഫ്ഡി സേവനം ആരംഭിക്കുന്ന രാജ്യത്തെ ആദ്യത്തെ പേയ്‌മെന്റ് ബാങ്കായി PPBL മാറി.
ഇതോടെ അക്കൌണ്ട് ഉടമയ്ക്ക് അവരുടെ മുൻഗണന അനുസരിച്ച് പങ്കാളിത്ത ബാങ്ക് തിരഞ്ഞെടുക്കാനാകുമെന്ന് പേടിഎം കൂട്ടിച്ചേർത്തു. തീരുമാനമെടുക്കുന്നതിന് മുമ്പ് ഉപഭോക്താക്കൾക്ക് മിനിമം നിക്ഷേപം, പലിശ നിരക്ക്, കാലാവധി തുടങ്ങി വിവിധ സവിശേഷതകൾ താരതമ്യം ചെയ്യാം.
ആനുകൂല്യങ്ങൾ വിശകലനം ചെയ്ത ശേഷം പങ്കാളികളായ ബാങ്ക് തിരഞ്ഞെടുക്കുന്നതിന് അക്കൗണ്ട് ഉടമകൾക്ക് സാധിക്കുമെന്നും സൂര്യോദയ് ബാങ്കുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടതിൽ സന്തുഷ്ടരാണെന്നും പേടിഎം പേയ്‌മെന്റ്സ് ബാങ്ക് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ സതീഷ് ഗുപ്ത പറഞ്ഞു. അത്തരം സേവനങ്ങളിൽ നിന്നും കൂടുതൽ ഉപയോക്താക്കൾക്ക് പ്രയോജനം ലഭിക്കുകമെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കിംഗ് അനുഭവം കൂടുതൽ സൗകര്യപ്രദവും ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമാക്കി മാറ്റുന്നതിനായി പിപിബിഎൽ ആരംഭിച്ച സേവനങ്ങളിൽ ഏറ്റവും പുതിയതാണ് മൾട്ടി-പാർട്ണർ എഫ്ഡി സേവനം.
അടുത്തിടെ, പിപിബിഎൽ ആധാർ പ്രാമാണീകരണത്തിലൂടെ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കിയിരുന്നു.
Share your comments