പ്രധാൻ മന്ത്രി ശ്രാം യോഗി മൻധൻ യോജന:
അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി 2019 ലെ ബജറ്റിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പ്രത്യേക പെൻഷൻ പദ്ധതിയാണ് പ്രധാനമന്ത്രി ശ്രാം യോഗി മൻധൻ യോജന.
18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള തൊഴിലാളികളിൽ നന്നും അവരുടെ പ്രായമനുസരിച്ച് ഒരു നിശ്ചിത തുക സ്വീകരിക്കുകയും അത്രയും തുക കേന്ദ്ര സർക്കാരും പങ്കാളിയായി തൊഴിലാളികൾക്ക് 60 വയസിന് ശേഷം മാസം തോറും 3,000 രൂപ പെൻഷനായി നൽകുന്ന പദ്ധതിയാണിത്.
യോഗ്യത മാനദണ്ഡം:
അസംഘടിതമേഖലയിലെ തൊഴിലാളിയായിരിക്കണം. കൂടുതലറിയാൻ തൊട്ടടുത്തുള്ള സെൻറ്റർ കണ്ടുപിടിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക https://locator.csccloud.in/ സന്ദർശിച്ചാൽ മതി.
അതുമല്ലെങ്കിൽ, എൽഐസി, ഇഎസ്ഐ, ഇപിഎഫ്ഒ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ലേബർ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും അറിയാം. സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷാ ഫാറത്തിനൊപ്പം ബാങ്കിൽനിന്ന് നിശ്ചിത ഇടവേളകളിൽ പണം പിൻവലിക്കുന്നതിനുള്ള ഓട്ടോ ഡെബിറ്റ് ഫോം നൽകണം. ഈ രണ്ടു ഫോമുകളും അവിടെനിന്ന് ലഭിക്കും.
ആധാർ കാർഡിലും ബാങ്ക് അക്കൗണ്ടിലുമുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ്
ഫാറം പൂരിപ്പിക്കേണ്ടത്.
സ്കീമിൽ ഓൺലൈനായി അപേക്ഷിക്കുന്നതിനും, കൂടുതൽ വിവരങ്ങൾക്കും https://maandhan.in, https://labour.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക
അടക്കേണ്ട വിഹിതം: പ്രായത്തിനനുസരിച്ചാണ് അടക്കേണ്ട തുക നിശ്ചയിക്കുന്നത്. ഒരിക്കൽ നിശ്ചയിച്ച തുകയാണ് 60 വയസ്സുവരെയും അടക്കേണ്ടത്. ആദ്യത്തെ ഗഡു പണമായി നൽകണം. തുടർന്നുള്ള മാസങ്ങളിലെ വിഹിതം ബാങ്ക് അക്കൗണ്ടിൽ നിന്ന് എടുത്തു കൊള്ളും. പ്രതിമാസം 55 മുതൽ 200 രൂപ വരെ ഗുണഭോക്താവിന് നിക്ഷേപിക്കാം. ഇതേ തുക തന്നെ കേന്ദ്രസർക്കാരും പദ്ധതിയിലേക്ക് നിക്ഷേപിക്കും.
പദ്ധതിയിലേക്ക് തുക നിക്ഷേപിക്കുന്നതിലൂടെ ഉപഭോക്താവിന്റെ ആശ്രിതർക്കും പദ്ധതിയിൽ അംഗങ്ങളാകാവുന്നതാണ്. പെൻഷൻ സ്കീം കാർഡ്: എൻറോൾമെന്റ് നടപടികൾ പൂർത്തിയായാൽ ഉദ്യോഗസ്ഥർ നിങ്ങളുടെ പെൻഷൻ നമ്പർ ഉൾപ്പെടുന്ന ഒരു പെൻഷൻ സ്കീം കാർഡ് നൽകും. അതിൽ നിങ്ങളുടെ വ്യക്തിപരമായ വിശദാംശങ്ങൾ, പെൻഷൻ തുടങ്ങിയ തിയതി, പ്രതിമാസ പെൻഷൻ അടവ് തുക, പെൻഷൻ അക്കൗണ്ട്
നമ്പർ എന്നിവയുണ്ടാകും.
പെൻഷൻ ലഭിക്കുന്നത് എപ്പോൾ:
പദ്ധതി പ്രകാരം ഒരാൾക്ക് 18നും 40നും ഇടയിൽ പ്രായമുള്ളവരാണ് പദ്ധതിയുടെ ഭാഗമാകുക. പ്രതിമാസ വരുമാനം 15,000 രൂപയിൽ കൂടരുത്.
ശ്രദ്ധിക്കേണ്ടത്:
ഇപിഎഫിലോ, നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്), ഇ.എസ്.ഐ തുടങ്ങിയവയിൽ അംഗങ്ങളയവർക്കും ആദായനികുതി അടക്കുന്നവർക്കും പദ്ധതിയിൽ ചേരാനാവില്ല. ഈ സ്കീമിൽ ചേരാവുന്ന അസംഘടിത തൊഴിലാളികൾ: വീട്ടുജാലിക്കാർ, വഴിയോരകച്ചവടക്കാർ, ചുമട്ടു തൊഴിലാളികൾ, ഇഷ്ടിക ചൂളയിൽ ജോലി ചെയ്യുന്നവർ, ചെരുപ്പുകുത്തികൾ, സ്വയം തൊഴിൽ ചെയ്യുന്നവർ, അലക്കുകാർ, റിക്ഷവലിക്കുന്നവർ,ഭൂമിയില്ലാത്ത തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ എന്നിവർ.
Share your comments