കേരളത്തിലെ പ്രാദേശിക ടൂറിസം സംരംഭങ്ങളെ വളര്‍ത്തിയെടുക്കാനായി ആരംഭിച്ച പെപ്പര്‍ പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇതിന്‍റെ ഭാഗമായി പെപ്പർ പദ്ധതിയുടെ രണ്ടാം ഘട്ടം 12 പഞ്ചായത്തുകളിൽ ഈ മാസം തുടങ്ങും. പദ്ധതിക്കായി പ്രാദേശിക ടൂറിസം വിവരങ്ങൾ ലഭ്യമാക്കുന്ന ഇ ബ്രോഷർ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുറത്തിറക്കി.
ഗ്രാമസഭകൾ ചേർന്ന് പ്രാദേശിക ടൂറിസം സാധ്യതകൾ കണ്ടെത്തി പരിപോഷിപ്പിക്കുകയാണ് പെപ്പർ പദ്ധതിയുടെ ലക്ഷ്യം. വൈക്കം താലൂക്കിൽ വൻ വിജയമായതോടെയാണ് പെപ്പർ പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്ര് കർഷകര്‍, കരകൗശല നിര്‍മാതാക്കള്‍,പരമ്പരാഗത തൊഴിലാളികള്‍, കലാകാരന്‍മാര്‍, ഫാം സ്റ്റേ, ഹോം സ്റ്റേ സംരംഭകര്‍, ടൂര്‍ ഗൈഡുകള്‍, എന്നിങ്ങനെ വിനോദ സഞ്ചാര മേഖലയിൽ സാധ്യതയുള്ളവർക്കെല്ലാം വിദഗ്ദ ഉപദേശവും സഹായങ്ങളും ടൂറിസം വകുപ്പ് നൽകും. സഞ്ചാരികളെ കൂടുതലായി ഇത്തരം പ്രാദേശിക ടൂറിസം കേന്ദ്രങ്ങളിലേക്കെത്തിക്കാനാണ് ഇ ബ്രോഷറും ടൂറിസം വകുപ്പ് പുറത്തിറക്കിയത്.
Share your comments