<
  1. News

പൊതുമേഖല ബാങ്കുകൾക്കും യോഗ്യതയുള്ള സ്വകാര്യമേഖല ബാങ്കുകൾക്കും മഹിള സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ്’23 നടപ്പിലാക്കാൻ അനുമതി

2023 ജൂൺ 27-ന് പുറത്തിറക്കിയ ഇ-ഗസറ്റ് വിജ്ഞാപനത്തിലൂടെ ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പ്, എല്ലാ പൊതുമേഖലാ ബാങ്കുകൾക്കും യോഗ്യതയുള്ള സ്വകാര്യമേഖലാ ബാങ്കുകൾക്കും മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ്, 2023 നടപ്പിലാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും അനുമതി നൽകി.

Meera Sandeep
പൊതുമേഖല ബാങ്കുകൾക്കും യോഗ്യതയുള്ള സ്വകാര്യമേഖല ബാങ്കുകൾക്കും മഹിള സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ്’23 നടപ്പിലാക്കാൻ അനുമതി
പൊതുമേഖല ബാങ്കുകൾക്കും യോഗ്യതയുള്ള സ്വകാര്യമേഖല ബാങ്കുകൾക്കും മഹിള സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ്’23 നടപ്പിലാക്കാൻ അനുമതി

തിരുവനന്തപുരം: 2023 ജൂൺ 27-ന് പുറത്തിറക്കിയ ഇ-ഗസറ്റ് വിജ്ഞാപനത്തിലൂടെ ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പ്, എല്ലാ പൊതുമേഖലാ ബാങ്കുകൾക്കും യോഗ്യതയുള്ള സ്വകാര്യമേഖലാ ബാങ്കുകൾക്കും മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ്, 2023 നടപ്പിലാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും അനുമതി നൽകി. പെൺകുട്ടികൾ/സ്ത്രീകൾ എന്നിവർക്ക് പദ്ധതി കൂടുതൽ ലഭ്യമാക്കാനാണ് നടപടി. ഇതോടെ, മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതിക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ പോസ്റ്റ് ഓഫീസുകളിലും യോഗ്യതയുള്ള ഷെഡ്യൂൾഡ് ബാങ്കുകളിലും ലഭ്യമാകും.

ബന്ധപ്പെട്ട വാർത്തകൾ: മഹിളാ സമൃദ്ധി യോജന: കുടുംബശ്രീ സി.ഡി.എസ്സുകൾക്ക് 3 കോടി രൂപ മൈക്രോ ക്രെഡിറ്റ് വായ്‌പ

2023 ഏപ്രിൽ 1 മുതൽ തപാൽ വകുപ്പ് മുഖേന പദ്ധതി പ്രാബല്യത്തിൽ വന്നു.

വിവിധ ആസൂത്രിത സംരംഭങ്ങളിലൂടെ സ്ത്രീകളുടെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പുരോഗതി ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നിരവധി ശ്രമങ്ങൾ നടത്തിവരുന്നു. ഈ ശ്രമങ്ങളുടെ തുടർച്ചയായി, ഇന്ത്യയിലെ എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും സാമ്പത്തിക സുരക്ഷിതത്വം നൽകുന്നതിനായി കേന്ദ്ര സർക്കാർ 2023-24 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബജറ്റിൽ മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്, 2023 പദ്ധതി പ്രഖ്യാപിച്ചു.

പദ്ധതിയുടെ പ്രധാന സവിശേഷതകൾ:

1) എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ആകർഷകവും സുരക്ഷിതവുമായ നിക്ഷേപ ഓപ്ഷൻ നൽകുന്നു

2) ഈ സ്കീമിന് കീഴിൽ 2025 മാർച്ച് 31-നോ അതിനുമുമ്പോ രണ്ട് വർഷത്തേക്ക് ഒരു അക്കൗണ്ട് തുറക്കാവുന്നതാണ്.

3) എം‌എസ്‌എസ്‌സിക്ക് കീഴിലുള്ള നിക്ഷേപത്തിന് പ്രതിവർഷം 7.5% എന്ന നിരക്കിൽ പലിശ ഉണ്ടാകും. അത് ത്രൈമാസികമായി കൂട്ടിച്ചേർക്കപ്പെടും. അതിനാൽ, ഫലപ്രദമായ പലിശ നിരക്ക് ഏകദേശം 7.7 ശതമാനമായിരിക്കും.

4) കുറഞ്ഞത് ₹1000 ഉം 100 ന്റെ ഗുണിതത്തിലുള്ള ഏത് തുകയും, പരമാവധി ₹2,00,000 എന്ന പരിധിക്കുള്ളിൽ നിക്ഷേപിക്കാം.

5) ഈ പദ്ധതിക്ക് കീഴിലുള്ള നിക്ഷേപത്തിന്റെ കാലാവധി പദ്ധതിയുടെ കീഴിൽ അക്കൗണ്ട് തുറന്ന തീയതി മുതൽ രണ്ട് വർഷമാണ്.

6) നിക്ഷേപത്തിൽ മാത്രമല്ല, പദ്ധതിയുടെ കാലയളവിൽ ഭാഗികമായി പിൻവലിക്കുന്നതിനും സൗകര്യം ഉണ്ട്. പദ്ധതി അക്കൗണ്ടിലെ യോഗ്യമായ ബാലൻസിൻറെ പരമാവധി 40% വരെ പിൻവലിക്കാൻ അക്കൗണ്ട് ഉടമയ്ക്ക് അർഹതയുണ്ട്.

English Summary: Permission to implement and operationalize Mahila Samman Savings Certificate, 2023

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds