പത്തനംതിട്ട: എല്ലാവിധ ഭക്ഷ്യവസ്തുക്കളും വിഷരഹിതമായി ഉത്പാദിപ്പിച്ച് അവ തട്ടയുടെ സ്വന്തം ബ്രാന്‍ഡില്‍ പൊതുവിപണിയില്‍ എത്തിക്കുന്നതിന് ഒരുങ്ങുകയാണ് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്. ഇതിന്റെ ആദ്യപടിയായി മഞ്ഞളിന്റേയും വെളിച്ചെണ്ണയുടേയും ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. നിലവിലെ കൃഷിക്ക് പുറമേ ഈ വര്‍ഷം 21 ഹെക്ടര്‍ സ്ഥലത്തു കൂടി മഞ്ഞള്‍ കൃഷി വ്യാപിപ്പിക്കും.
ബന്ധപ്പെട്ട വാർത്തകൾ: മഞ്ഞൾ കൃഷി ചെയ്ത് ലാഭം നേടാം
600 കര്‍ഷകരെ ഉള്‍പ്പെടുത്തിയായിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി അത്യുല്‍പ്പാദന ശേഷിയുള്ള പ്രതിഭ ഇനത്തില്‍പ്പെട്ട മഞ്ഞള്‍ വിത്തുകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. ഗുണമേന്മയുള്ള മഞ്ഞള്‍ ഉത്പാദിപ്പിച്ച് വിപണിയില്‍ എത്തിച്ച് മികച്ച വരുമാനം കര്‍ഷകര്‍ക്ക് നേടിക്കൊടുക്കുന്നതിനും പദ്ധതി ലക്ഷ്യം വയ്ക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: വെളിച്ചെണ്ണ മികച്ചത്
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മഞ്ഞളിന്റെ കൃഷിരീതികളെ കുറിച്ചും പരിപാലനത്തെ കുറിച്ചും കര്‍ഷകര്‍ക്ക് ബോധവത്ക്കരണം നല്‍കി. വിളവെടുക്കാന്‍ പാകമാകുന്ന മഞ്ഞള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശേഖരിച്ചായിരിക്കും വിപണിയിലേക്കെത്തിക്കുക. തട്ടയുടെ മഞ്ഞള്‍ എന്ന ബ്രാന്‍ഡ് നെയിമിലായിരിക്കും ഇത് വിപണിയില്‍ എത്തിക്കുക.കേരഗ്രാമം പദ്ധതിയുടെ ഭാഗമായി മായം കലരാത്ത വെളിച്ചെണ്ണ ഉത്പാദിപ്പിച്ച് ഈ വര്‍ഷം തന്നെ വിപണിയില്‍ എത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ബന്ധപ്പെട്ട വാർത്തകൾ: വിഷരഹിത പച്ചക്കറിക്കായി കുടുംബശ്രീ കൂട്ടുകൃഷിയിലേക്ക്
Pandalam Thekekkara Gram Panchayat is preparing to produce all kinds of food items in a non-toxic manner and bring them to the public market under its own brand. As a first step, activities have been started to achieve self-sufficiency in the production of turmeric and coconut oil. In addition to the current cultivation, turmeric cultivation will be expanded to 21 hectares this year.
Share your comments