കോവിഡ് 19 സമൂഹവ്യാപന ഭീതി സൃഷ്ടിക്കുമ്പോൾ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നിന്നും ആശ്വാസ വാർത്ത. സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രികളിൽ കോവിഡ് രോഗികളിൽ പരീക്ഷിച്ച പ്ലാസ്മ തെറാപ്പി വിജയം കാണുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നാല് രോഗികൾക്ക് കോവിഡ് ഭേദമായി. കൂടാതെ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളേജുകളിലും കൂടുതൽ രോഗികൾ രോഗമുക്തരായി. സാധാരണ രണ്ടോമൂന്നോ ആഴ്‌ചകൊണ്ട് രോഗം സുഖപ്പെടുന്ന സ്ഥാനത്ത് പ്ലാസ്‌മ തെറാപ്പിയിലൂടെ ഏഴ് ദിവസത്തിനകം പരിപൂർണ ഫലം ഉണ്ടാവുന്നു എന്ന പ്രത്യേകതയും ഉണ്ട്. Ventilator ൽ വരെ എത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കാണീ ചികിത്സ നൽകിവരുന്നത്.
ഒരുതവണ കോവിഡ് വന്ന രോഗിക്ക് സ്വയം antibody രക്തത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നു. അതുപയോഗിച്ചാണ് ചികിത്സ. നിലവിൽ രാജ്യത്ത് ICMR തെരഞ്ഞെടുത്ത ആശുപത്രികളിൽ മാത്രമേ ഈ ചികിത്സയുള്ളൂ. ഇതിന് സംസ്ഥാനത്ത് വ്യക്തമായ മാനദണ്ഡങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
Plasma Therapy എന്താണെന്നറിയുക
രോഗവിമുക്തരായവരുടെ antibody ശേഖരിച്ചാണ് ചികിത്സ തുടങ്ങുന്നത്. ഈ antibody 10 മുതൽ 20 ദിവസത്തിനുള്ളിലാണ് ഉണ്ടാവുന്നത്. രണ്ടുതവണയോ അതിൽകൂടുതലോ നെഗറ്റീവായവരിൽനിന്ന് പ്ലാസ്‌മ വേർതിരിച്ചെടുത്ത് അത്യാസന്ന നിലയിലുള്ള രോഗികളിൽ പ്രയോഗിക്കുന്നു. Transfusion Medicine Dept ലാണ് apheresis plasma വേർതിരിച്ചെടുക്കുന്നത്. പ്ലാസ്‌മ മാത്രം വേർതിരിച്ചെടുത്ത് ബാക്കി ഘടകങ്ങൾ ഡോണറിൽ തന്നെ കയറ്റുന്നു. എല്ലാവിധ മെഡിക്കൽ ചട്ടങ്ങളും പ്രകാരം രക്തദാനത്തിന് സന്നദ്ധരാവുന്നവരിൽനിന്ന് മാത്രമാണ് പ്ലാസ്‌മ ശേഖരണം.
അതേ ഗ്രൂപ്പിലുള്ളവർക്കാണ് നൽകുന്നത്. രോഗ പ്രതിരോധശേഷിയുള്ള പ്ലാസ്‌മ ശരീരത്തിൽ എത്തുന്നതോടെ അത്യാസന്ന നിലയിലുള്ള രോഗിയുടെ നില മെച്ചപ്പെടുന്നു. രക്തം നൽകുന്നയാൾക്ക് ക്ഷീണവും ഉണ്ടാവില്ല. 500 മില്ലി വരെ ഒറ്റത്തവണ ശേഖരിക്കാം. രണ്ടാഴ്‌ച കഴിഞ്ഞാൽ വീണ്ടും നൽകാനുമാവും. കോട്ടയം മെഡിക്കൽ കോളേജിൽ Blood Bank Medical Officer Dr. M.S. Suma, Dr. K.S. Chitra, Dr. P.L. Kala, എന്നിവർ plasma therapy ക്ക് നേതൃത്വം നൽകുന്നു.
Plasma Therapy shows good results in Covid 19 patients
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഖാദി ഫേസ് മാസ്കുകള്‍ ഇനി മുതല്‍ ഓണ്‍ലൈനിൽ വാങ്ങാം
Share your comments